Police Booked | മീൻപിടുത്ത ജോലിക്ക് വന്നയാൾ വീട്ടമ്മയയെ കയറിപ്പിടിച്ച് ചുംബിച്ചതായി പരാതി; പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
May 22, 2023, 14:35 IST
ചന്തേര: (www.kasargodvartha.com) മീൻപിടുത്ത ജോലിക്ക് വന്നയാൾ വീട്ടമ്മയയെ കയറിപ്പിടിച്ച് ചുംബിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ ഇർശാദ് എന്നയാൾക്കെതിരെയാണ് പരാതി. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
'കടയിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ വഴിയിൽ വെച്ച് കയറി പിടിച്ച് ചുംബിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ നാട്ടിൽ നിന്ന് മുങ്ങിയതായാണ് വിവരം. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്', ഉദ്യോഗസ്ഥർ അറിയിച്ചു.
തീരപ്രദേശത്തെ ഓടത്തിൽ മീൻ പിടിക്കാൻ വന്നതായിരുന്നു ഇർശാദ്. ഇതിനിടയിലാണ് ഇയാൾ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയതായി പരാതി ഉയർന്നത്. വീട്ടമ്മയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.
Keywords: News, Kasaragod, Kerala, Crime, Man, Woman, Complaint, Police, Investigation, Case, Man booked for misbehaving with woman.
< !- START disable copy paste -->