Police Booked | ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, കേസെടുത്തു; യുവതി പകർത്തിയ പ്രതിയുടെ ഫോടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു
May 23, 2023, 14:07 IST
കാസർകോട്: (www.kasargodvartha.com) ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. മംഗ്ളൂറിലെ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്ന യുവ വനിതാ ഡോക്ടർക്ക് നേരെയാണ് ചെന്നൈയിൽ നിന്ന് മംഗ്ളൂറിലേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച പുലർചെ പീഡനശ്രമമുണ്ടായതെന്നാണ് പരാതി.
ജെനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു വനിതാ ഡോക്ടർ. കംപാർട്മെന്റിൽ നല്ല തിരക്കായിരുന്നുവെന്നും ഇതേ കംപാർട്മെന്റിൽ തലശേരിയിൽ നിന്ന് കയറിയ 50 വയസ് തോന്നിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും കാസർകോട് റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. ആദ്യം കൈ കൊണ്ട് രഹസ്യ ഭാഗത്ത് സ്പർശിച്ചപ്പോൾ ഇവർ രൂക്ഷമായി പ്രതികരിച്ചിരുന്നവെന്നും പിന്നീട് ഇവർ ട്രെയിനിൽ മയങ്ങിയതോടെ അടുത്ത് വന്ന് തോളിൽ ലൈംഗിക അവയവം കൊണ്ട് ഉരസിയെന്നുമാണ് പറയുന്നത്.
പുലർചെ ആറ് മണിയോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിപ്പോയ ഇയാളുടെ ഫോടോ യുവതി പകർത്തുകയും ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിലെത്തി പരാതി നൽകുകയുമായിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും ഇയാളെ കുറിച്ച് അറിയാവുന്നവർ 94979 81124, 7025005004 (രാജ്‌കുമാർ, എസ് എച് ഒ), 9778639164 (റെയിൽവേ പൊലീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും റെയിൽവേ പൊലീസ് എസ്ഐ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Kerala, Kasaragod, Crime, Man, Woman, Train, Complaint, Case, Photo, Railway Police, Man booked for misbehaving with woman doctor in train.
< !- START disable copy paste -->