Case | 'പൊതുസ്ഥലത്ത് മാലിന്യം തള്ളി'; യുവാവിനെതിരെ കേസ്; പകർച്ചവ്യാധി ഉണ്ടാക്കുന്ന പ്രവൃത്തിയെന്ന് എഫ്‌ഐആർ
● കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റഹീം എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
● തിങ്കളാഴ്ച രാത്രി 7.40 മണിയോടെ മജൽ, ബദ്രടുക്ക റോഡിനോട് ചേർന്നുള്ള പൊതുസ്ഥലത്താണ് മാലിന്യം തള്ളിയത്.
● പൊലീസ് ഇടപെട്ട് മാലിന്യം കാസർകോട് മുനിസിപാലിറ്റിയുടെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റുകയും ചെയ്തു.
കാസർകോട്: (KasargodVartha) പൊതുസ്ഥലത്ത് മാലിന്യം തള്ളിയെന്ന പരാതിയിൽ ഒരാൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റഹീം (38) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി 7.40 മണിയോടെ മജൽ, ബദ്രടുക്ക റോഡിനോട് ചേർന്നുള്ള പൊതുസ്ഥലത്താണ് മാലിന്യം തള്ളിയത്. സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച് പരിസരവാസികൾക്ക് പകർച്ചവ്യാധി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്ന് എഫ്‌ഐആറിൽ പറയുന്നു.
പൊലീസ് ഇടപെട്ട് മാലിന്യം കാസർകോട് മുനിസിപാലിറ്റിയുടെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റുകയും ചെയ്തു. യുവാവിനെതിരെ ഭാരതീയ ന്യായ സംഹിത 271-ാം വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 120 (ഇ) വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സഹകരണവും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
#GarbageDumping #PublicHealth #Kasaragod #PoliceAction #KeralaNews #LegalCase