ഗൃഹനാഥന്‍ അടിയേറ്റു മരിച്ചു; സഹോദരിയുടെ മകന്‍ പിടിയില്‍
Feb 25, 2017, 19:39 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 25/02/2017) സഹോദരിയുടെ മകന്റെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. വെള്ളരിക്കുണ്ട് പരപ്പയിലെ കിനാനൂര്‍ മുഹമ്മദ് (63) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയാണ് സംഭവം. സ്ഥലം സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മുഹമ്മദിന്റെ സഹോദരിയുടെ മകന്‍ റഷീദിനെ പോലീസ് പിടികൂടി.
സ്ഥലംസംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദിനെ റഷീദ് അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്തുവെന്നാണ് പരാതി. അയല്‍വാസിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട മുഹമ്മദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ഞായറാഴ്ച രാവിലെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, father, Death, Murder, news, Crime, Police, Investigation, Accuse, Held, Man beaten to death.