city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | 'സംശയരോഗത്തെ തുടർന്ന് ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതരം'; പ്രതി അറസ്റ്റിൽ

man attacks women over suspicion hospitalized
Photo: Arranged

'ആദ്യ ഭാര്യയുടെ കൈ തല്ലിയൊടിച്ചതും ഇതേ പ്രശ്നത്തിന്'

കാസര്‍കോട്: (KasargodVartha) സംശയ രോഗത്തെ തുടർന്ന് പ്രവാസിയായ ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി പരാതി. തലയ്ക്കും കൈക്കും വെട്ടേറ്റ യുവതിയെ കാസർകോട് കെയർവെൽ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഭർത്താവ് പൊലീസ് പിടിയിലായത്.

man attacks women over suspicion hospitalized

ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ശംസീന (30) യ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഇസ്മാഈൽ (42) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച  രാവിലെ 8.30 മണിയോടെയാണ് സംഭവം. സ്വാതന്ത്ര്യ ദിന പരിപാടി നടക്കുന്നതിനിടെ യുവതിക്ക് വെട്ടേറ്റെന്ന വിവരമറിഞ്ഞ് ഒമ്പത് മണിയോടെ മേൽപറമ്പ് പൊലീസ് കുതിച്ചെത്തിയപ്പോൾ വീടിൻ്റെ വരാന്തയിൽ രക്തം തളം കെട്ടിനിക്കുകയായിരുന്നു. 

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ശംസീനയെ ഉടൻ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവ് ഇസ്മാഈലിനെ പിന്നീട് പിടികൂടുകയായിരുന്നു. ഇസ്മാഈലിന് ശംസീനയിൽ സംശയം തോന്നി പലപ്പോഴും മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും പറയുന്നു. 10 വർഷം മുമ്പാണ് ഇസ്മാഈയിൽ ശംസീനയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു പെണ്ണും രണ്ട് ആൺമക്കളും ഉണ്ട്.

ഇസ്മാഈൽ ആദ്യ ഭാര്യയെയും ഇതേപോലെ സംശയിച്ച് കൈ തല്ലിയൊടിച്ചതായും പിന്നീട് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി വിവാഹബന്ധം ഉപേഷിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ശംസീനയെ ആക്രമിച്ച സംഭവത്തിൽ ഇസ്മാഈലിനെതിരെ ഭാരതീയ ന്യായ സംഹിത 109 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia