Attack | 'സ്വത്ത് തർക്കം സംബന്ധിച്ച വിരോധത്തിൽ ലോറിയിടിച്ച് കൊല്ലാൻ ശ്രമം'; ഗൃഹനാഥന് പരുക്ക്; പ്രതി അറസ്റ്റിൽ
● പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● ചെർക്കളയിലെ എടനീരിലാണ് സംഭവം.
● ബിഎൻഎസ് 118(2),109(1) വകുപ്പുകൾ പ്രകാരം കേസെടുത്തു.
ചെർക്കള: (KasargodVartha) സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലം, സ്‌കൂടറിൽ പള്ളിയിലേക്ക് പോവുകയായിരുന്നയാളെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ 5.10 മണിയോടെ ചെർക്കളയിലെ എടനീരിലാണ് സംഭവം.
എടനീർ ചാപ്പാടി ബൽകീസ് ഹൗസിലെ സി എച് അബ്ദുർ റഹ്‌മാന് (65) നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്ല (52) യാണ് അറസ്റ്റിലായത്. ബദിയടുക്ക ഭാഗത്തുനിന്നും എത്തിയ കെഎൽ 14 സെഡ് 6559 നമ്പർ ലോറി, അബ്ദുർ റഹ്‌മാൻ സഞ്ചരിച്ചിരുന്ന സ്കൂടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് കേസ്.
ലോറിയിടിച്ച് സമീപത്തെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ മതിലും തകർന്നു. അബ്ദുർ റഹ്‌മാന്റെ വാരിയെല്ലിനടക്കം പരുക്കേറ്റിട്ടുണ്ട്. ബിഎൻഎസ് 118(2),109(1) വകുപ്പുകൾ പ്രകാരം വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിദ്യാനഗർ ഇൻസ്‌പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വൈ വി അജീഷ്, ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി റോജന്‍, സിവിൽ പൊലീസ് ഓഫീസർമാരായ ആര്‍ പ്രശാന്ത്, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#KeralaNews #Accident #Crime #Cherkkala #PropertyDispute #Arrest