Police Booked | 'സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ വഴിയില്‍ തടഞ്ഞ് അക്രമിച്ചു'; 2 പേര്‍ക്കെതിരെ കേസ്
Feb 18, 2023, 15:15 IST
തളങ്കര: (www.kasargodvartha.com) സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ വഴിയില്‍ തടഞ്ഞ് അക്രമിച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കാലിലെ എം ഹസൈനെ(40)യാണ് രണ്ടംഗ സംഘം കോളറിന് കുത്തി പിടിച്ച് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 3.45 മണിക്ക് തളങ്കര കടവത്ത് ക്ലബിന് മുന്നില്‍ വച്ചാണ് വഴിയില്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ ശിഹാബ്, അറഫാത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Keywords: Latest-News, Kerala, Kasaragod, Thalangara, Top-Headlines, Assault, Crime, Police, Harrasment, Man attacked by two youth for questioning about harassing women; Police booked.
< !- START disable copy paste -->