അപകടംപറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാന്‍ വരാത്തതിന്റെ വിരോധത്തില്‍ മരുമകന്‍ അമ്മാവനെ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; പോലീസ് കേസെടുത്തു
May 19, 2019, 08:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.05.2019) അപകടം പറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുമ്പോള്‍ കാണാന്‍ വരാത്തതിന്റെ വിരോധത്തില്‍ മരുമകന്‍ അമ്മാവന്റെ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അജാനൂര്‍ നാലപ്പാടം സ്വദേശിയും ബങ്കളം മലഞ്ചരക്ക് വ്യാപാരിയുമായ കുഞ്ഞിരാമന്റെ പരാതിയില്‍ മരുമകന്‍ രാജീവന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കുഞ്ഞിരാമന്റെ വീട്ടിലെത്തിയ രാജീവന്‍ വീടിന്റെ ജനല്‍ ഗ്ലാസ് അടിച്ച് പൊളിക്കുകയായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന കുഞ്ഞിരാമനും ഭാര്യയും എഴുന്നേറ്റ് പുറത്ത് വന്നപ്പോള്‍ അരയില്‍ നിന്നും കത്തി ഊരിയെടുത്ത് കുഞ്ഞിരാമന്റെ നേര്‍ക്ക് നീട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് കുഞ്ഞിരാമന്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Assault, Attack, Crime, Man attacked by Son in law
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Assault, Attack, Crime, Man attacked by Son in law
< !- START disable copy paste -->