city-gold-ad-for-blogger

സഹോദരിയുടെ മക്കളെക്കുറിച്ച് മോശമായി സംസാരിച്ചു; സഹോദരന് മർദനമേറ്റതായി പരാതി

Bekal Police Station.
Photo Credit: Website/ Bekal Police Station

● കരിങ്കല്ലുകൊണ്ട് മുഖത്ത് കുത്തിയെന്ന് പരാതിയിൽ പറയുന്നു.
● സെപ്റ്റംബർ 12-നാണ് സംഭവം നടന്നത്.
● മുഹമ്മദ് കുഞ്ഞി എന്നയാളുടെ പരാതിയിലാണ് കേസ്.
● ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബേക്കൽ: (KasargodVartha) സഹോദരിയുടെ മക്കളെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് സഹോദരനെ തറവാട്ട് വീട്ടിൽവെച്ച് മർദിച്ചതായി പരാതി. കരിങ്കല്ലുകൊണ്ട് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. 

പരിക്കേറ്റ ബേക്കൽ ഓവർ ബ്രിഡ്ജിനടുത്തുള്ള ബദരിയ ഹൗസിലെ അബ്‌ദുല്ലയുടെ മകൻ മുഹമ്മദ് കുഞ്ഞിയുടെ മൊഴി ബേക്കൽ പോലീസ് രേഖപ്പെടുത്തി. സഹോദരിയുടെ മക്കളായ ഷെഫീക്ക്, ഇമ്രാൻ എന്നിവരാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ 12-ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന വിരോധത്തിൽ, മാതാവിനെ കാണാൻ തറവാട്ടിലെത്തിയ മുഹമ്മദ് കുഞ്ഞിയെ സഹോദരിയുടെ മക്കളായ ഷെഫീക്കും ഇമ്രാനും ചേർന്ന് മർദിക്കുകയായിരുന്നു. 

പരാതിക്കാരനെ ഒന്നാം പ്രതി കൈകൊണ്ട് മുഖത്ത് കുത്തുകയും, തുടർന്ന് രണ്ടാം പ്രതി കരിങ്കല്ലുകൊണ്ട് കണ്ണിന് മുകളിൽ കുത്തുകയും കാൽമുട്ടുകൊണ്ട് വയറ്റിൽ ഇടിക്കുകയും ചെയ്തതായി പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാടുള്ള മൻസൂർ ആശുപത്രിയിൽ ചികിത്സ തേടി.

ഭാരതീയ ന്യായ സംഹിത, 2023-ലെ 329(4), 115(2), 118(1), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സബ് ഇൻസ്പെക്ടർ എം സതീശനെ ചുമതലപ്പെടുത്തി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.


Article Summary: Man assaulted by sister's sons over family dispute.

#KeralaNews #CrimeNews #FamilyDispute #Bekal #Kasaragod #Assault

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia