കരാര്‍ പുതുക്കി നല്‍കാത്തതിന്റെ പേരില്‍ കെട്ടിട ഉടമയെ കാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചു
Dec 13, 2018, 15:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2018) കരാര്‍ പുതുക്കി കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ കെട്ടിട ഉടമയെ രണ്ടംഗ സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തി പഞ്ച് കൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. സെന്‍ട്രല്‍ ചിത്താരിയിലെ ജാഫറാണ് (32) അക്രമത്തിനിരയായത്. യു ബി ഹാരിസ്, അബ്ദുര്‍ റഷീദ് എന്നിവരാണ് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതെന്ന് ജാഫറിന്റെ പരാതിയില്‍ പറയുന്നു.
ജാഫറിന്റെ വീടിന് മുന്‍വശത്തെ രണ്ട് നില കെട്ടിടത്തിന് ഹാരിസും അബ്ദുര്‍ റഷീദും ഹോട്ടല്‍ നടത്തിയിരുന്നു. എഗ്രിമെന്റ് പ്രകാരമുള്ള കാലാവധി കഴിഞ്ഞ ശേഷം വീണ്ടും കരാര്‍ പുതുക്കി തരണമെന്ന് ജാഫറിനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാഫര്‍ ഹോട്ടല്‍ തുടര്‍ന്ന് നടത്താന്‍ ഇവര്‍ക്ക് കെട്ടിടം നല്‍കിയില്ല. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാസവളക്കടയുടെ മുന്നില്‍വെച്ച് ജാഫര്‍ ഓടിച്ച കാര്‍ ഇവര്‍ തടഞ്ഞ് നിര്‍ത്തി പഞ്ച് കൊണ്ട് ജാഫറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് ഹാരിസിന്റെയും അബ്ദുര്‍ റഷീദിന്റെയും പേരില്‍ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Assault, Car, Crime, Man assaulted by 2
< !- START disable copy paste -->