Assault | 'കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപിച്ചു'; പ്രതി അറസ്റ്റിൽ

● ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
● ഉദുമയിലെ മുഹമ്മദ് ഇൻഹാസിനെയാണ് ആക്രമിച്ചത്.
ബേക്കൽ: (KasargodVartha) കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപിച്ചുവെന്ന കേസിൽ പ്രതി പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൗഫീർ ആണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ഉദുമ പാക്യാര ഹൗസിലെ മുഹമ്മദ് ഇൻഹാസിനെ (23) അക്രമിച്ചുവെന്നാണ് കേസ്.
ജനുവരി 23ന് രാത്രി 11.15 മണിയോടെ ഉദുമ പള്ളത്ത് കരിപ്പോടി ഭാഗത്തേക്കുള്ള റോഡരികിലുള്ള കടയുടെ മുൻവശത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ബേക്കൽ ഡി വൈ എസ് പി വിവി മനോജിന്റെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെ നിർദേശപ്രകാരം എസ്ഐ അൻസാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിനീഷ്, പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 ലെ 126(2), 115(2), 118(1), 110, 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
A man was assaulted after being lured under the false pretense of returning a loan. The accused, Thoufeer, has been arrested by Bekal police. The incident occurred on January 23rd in Uduma.
#Assault #Arrest #Crime #KeralaNews #Debt #Bekal
News Categories: Crime, News, Kasaragod, Top