കാസര്‍കോട്ട് പാന്‍മസാല വേട്ട; അര ലക്ഷം രൂപയുടെ ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍
Nov 28, 2018, 21:06 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2018) കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടെത്തിച്ച് രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന അരലക്ഷം രൂപയിലധികം വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അണങ്കൂരിലെ ഇബ്രാഹിമിനെ (49) പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച വൈകിട്ട് മാര്‍ക്കറ്റ് റോഡില്‍ വെച്ചാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാന്‍മസാല വേട്ട നടത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വിവിധ കമ്പനികളുടെ ബ്രാന്‍ഡിലുള്ള ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങള്‍ ഒരു വണ്ടിയില്‍ നിന്നും ഇറക്കി കൊണ്ടു പോകുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. മാര്‍ക്കറ്റ് റോഡിലെ ചില ഗോഡൗണുകളില്‍ ലഹരി ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതായി പോലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ് ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, seized, കേരള വാര്‍ത്ത, Crime, Man arrested with Panmasala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, seized, കേരള വാര്‍ത്ത, Crime, Man arrested with Panmasala
< !- START disable copy paste -->