Arrest | സ്‌കോർപിയോയിൽ നിന്ന് 7.30 ഗ്രാം എംഡിഎംഎ; കഞ്ചാവ് കേസിലെ പ്രതി വീണ്ടും കുടുങ്ങി
● സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധിക്കുകയായിരുന്നു.
● പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ കെ നൗഫൽ (40) ആണ് അറസ്റ്റിലായത്. പടന്നക്കാട് ദേശീയപാതക്ക് സമീപത്തെ പഴക്കടയുടെ സമീപത്ത് വെച്ചാണ് ചൊവ്വാഴ്ച രാത്രി നൗഫലിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധിച്ചത്.
പരിശോധനയിൽ നൗഫലിന്റെ സ്കോർപിയോ കാറിൽ നിന്ന് 7.30 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. നേരത്തെ ആന്ധ്രയിൽനിന്നും ഇന്നോവ കാറിൽ 1.10 ക്വിൻ്റൽ കഞ്ചാവ് കടത്തുന്നതിനിടെ ചിറ്റാരിക്കാലിൽ വെച്ച് അറസ്റ്റിലായിരുന്നു നൗഫൽ.
എസ്ഐ എൻ അൻസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിനെതിരെ പൊലീസ് രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
#MDMA #drugbust #Kerala #Kannur #police #arrest #cannabis #smuggling #investigation