കര്‍ണാടക നിര്‍മിത ഫ്രൂട്ടി മോഡല്‍ പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍
May 24, 2017, 20:41 IST
കുമ്പള: (www.kasargodvartha.com 24.05.2017) കര്‍ണാടക നിര്‍മിത ഫ്രൂട്ടി മോഡല്‍ പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍. ബംബ്രാണയിലെ ദിവാനന്ദ (38)യാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെ മഞ്ചേശ്വരം പൊസോട്ട് വെച്ചാണ് ഇയാള്‍ പിടിയിലായത്.
6.3 ലിറ്റര്‍ മദ്യമാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോബിന്‍ ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, സി ഇ ഒ ശ്രീകാന്ത്, ഡ്രൈവര്‍ മൈക്കിള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Liquor, Youth, Arrest, Raid, Accuse, Kumbala, Kasaragod, Crime, Divananda.