സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടത്തിയ ഒരാള്‍ അറസ്റ്റില്‍
Feb 16, 2020, 14:24 IST
പൊയിനാച്ചി: (www.kasargodvartha.com 16.02.2020) സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടത്തിയ ഒരാള്‍ അറസ്റ്റില്‍. ചാത്തങ്കൈയിലെ പി എം അബ്ദുല്‍ നാസര്‍(56) ആണ് അറസ്റ്റിലായത്. പ്രതി കൈവശം വച്ചിരുന്ന 20 ഗ്രാം കഞ്ചാവും ഇയാള്‍ സ്ഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മേല്‍പ്പറമ്പ് എസ്‌ഐ പി പ്രമോദ്, സിപിഒമാരായ രതീഷ് ബട്ടം പാറ, പ്രമോദ് ബാര എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകീട്ട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്.
സ്‌കൂള്‍ പരിസരത്ത് അസാധാരണമായി ഇയാളെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ പ്രതിയുടെ മൊബൈയില്‍ ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്നതനുസരിച്ച് സ്ഥലം മുന്‍കൂട്ടി പറയുകയും അവിടെ ഇയാള്‍ കഞ്ചാവ് പൊതി എത്തിച്ചു നല്‍കുകയുമായിരുന്നു. കഞ്ചാവ് പൊതികള്‍ കുട്ടികള്‍ ആവശ്യപ്പെട്ടതു പ്രകാരം കൊണ്ടുവന്നതാണെന്നും ഒരു തവണ 10 പൊതികള്‍ വരെ എത്തിക്കുമായിരുന്നുവെന്നും നാസര്‍ പൊലീസിന് മൊഴി നല്‍കി.
< !- START disable copy paste -->

വിദ്യാനഗര്‍ സ്വദേശിയായ ഏജന്റാണ് ഇയാള്‍ക്ക് കഞ്ചാവ് പൊതികള്‍ കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു. ഏജന്റിനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. നാസറിനെ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജറാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Keywords: Poinachi, News, Kerala, Kasaragod, Arrest,Ganja, Ganja seized, Police, Crime, Students, School, Remand, Accused, Man arrested with ganja
Keywords: Poinachi, News, Kerala, Kasaragod, Arrest,Ganja, Ganja seized, Police, Crime, Students, School, Remand, Accused, Man arrested with ganja