city-gold-ad-for-blogger

വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചത് 6.520 കിലോ കഞ്ചാവ്; ഗൃഹനാഥൻ അറസ്റ്റിൽ

57-year-old man arrested with 6.520 kg of ganja in Kasaragod; excise probe on
Photo: Arranged

● പടന്ന ഗ്രാമ പഞ്ചായത്ത് പരിധിയിലെ ടി ആർ മണി ആണ് എക്സൈസ് പിടിയിലായത്
● സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
● അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചതിന് എൻഡിപിഎസ് വകുപ്പുകൾ പ്രകാരം കേസെടുത്തു
● കഞ്ചാവിൻ്റെ ഉറവിടം കണ്ടെത്താൻ എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി

നീലേശ്വരം: (KasargodVartha) വീട്ടിൽ വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പടന്ന ഗ്രാമ പഞ്ചായത് പരിധിയിലെ ടി ആർ മണിയെ (57) ആണ് 6.520 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.

രഹസ്യവിവരവും റെയ്ഡും

കാഞ്ഞങ്ങാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 6.520 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് അനധികൃതമായി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ എക്സൈസ് സംഘം എൻഡിപിഎസ് വകുപ്പുകൾ പ്രകാരം കേസെടുത്തു.

അന്വേഷണം ഊർജിതമാക്കി

പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ വിപണിമൂല്യമുണ്ടെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതിയെ സെപ്റ്റംബർ 14 തിങ്കളാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. ഈ കഞ്ചാവ് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കുവേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

57-year-old man arrested with 6.520 kg of ganja in Kasaragod; excise probe on

കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ഇൻ്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ സുബിൻരാജ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ വി മുരളി, പ്രിവൻ്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് എം വി സുമോദ് കുമാർ, ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ എം ശ്യാംജിത്ത്, ഹൊസ്ദുർഗ് സ്ട്രൈക്കിംഗ് പാർട്ടിയിലെ പ്രിവൻ്റീവ് ഓഫീസർ വി പ്രശാന്ത് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി ശുഭ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർ കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഈ ക്രൈം വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A 57-year-old man was arrested in Nileshwaram with 6.520 kg of ganja.

#KasargodVartha #NileshwaramNews #KasaragodExcise #GanjaSeized #CrimeNews #KeralaExcise #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia