Arrested | കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
Dec 7, 2022, 19:52 IST
പടന്ന: (www.kasargodvartha.com) കഞ്ചാവുമായി ഒരാളെ എക്‌സൈസ് പിടികൂടി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി റതിക് എന്നയാളെയാണ് 600 ഗ്രാം കഞ്ചാവുമായി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) നിയമ പ്രകാരം കേസെടുത്തു. പ്രതിയെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ സുരേഷ് ബാബു, സി ഇ ഒമാരായ അജീഷ് സി, പ്രജിത് കെ ആര്‍, നിശാദ് പി, മഞ്ചുനാഥന്‍ വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രീയ എംവി, ഡ്രൈവര്‍ ദിജിത്ത് പിവി എന്നിവരുമുണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Drugs, Crime, Man arrested with cannabis.
< !- START disable copy paste -->