city-gold-ad-for-blogger

Drug Arrest | കാറിൽ കടത്തിയ 30 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു

 Arrested person with cannabis in Periya, Bekal
Photo: Arranged

● ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ  ബാസിതി (35)നെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
● മൂന്നു പേർ പൊലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു.

പെരിയ: (KasargodVartha) കാറിൽ കടത്തിയ 30കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. മൂന്നു പേർ പൊലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ  ബാസിതി(35)നെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച രാത്രി ഏഴു മണിയോടെ കുണിയ ദേശീയ പാതയിൽ പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ പെരിയ ഭാഗത്തു നിന്ന് പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാർ തടഞ്ഞു പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 

man arrested with 30 kilos of cannabis in car three flee

ഇതിനിടെ കാറിനകത്തുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറൂഫ്, കബീർ, ആദൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അനസ് എന്നിവരാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലിസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ബേക്കൽ ഡി വൈ എസ് പി, വി വി മനോജിൻ്റെ മേൽനോട്ടത്തിലായിരുന്നു വാഹന പരിശോധന.ബേക്കൽ ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐ ബാവ, പ്രൊബേഷൻ എസ് ഐ അജയ്, എ എസ് ഐ രതീശൻ, സിവിൽ പൊലീസ് ഓഫീസർ ഷാജൻ എന്നിവർ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.

#DrugSeizure #Cannabis #PeriyaNews #KeralaPolice #CrimeNews #BekalNews



 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia