city-gold-ad-for-blogger

വൈദ്യുതി ബിൽ അടയ്ക്കാത്തതിന് ഫ്യൂസ് ഊരി: പ്രതികാരം തീർത്ത വീട്ടുകാരൻ നാടിനെ ഇരുട്ടിലാക്കി; അറസ്റ്റ്

 Hand removing a fuse from an electrical box or transformer.
Photo: Special Arrangement

● ചൗക്കി, കാസർകോട്, തായലങ്ങാടി, മാലിക് ദിനാർ, ലക്ഷ്മി നഗർ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകൾ ലക്ഷ്യമിട്ടു.
● നെല്ലിക്കുന്ന്, കാസർകോട് സെക്ഷനുകളിലെ പലയിടങ്ങളും ഇതോടെ ഇരുട്ടിലായി.
● ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസ് ഊരി വലിച്ചെറിയുകയായിരുന്നു.
● സെക്ഷൻ അധികൃതർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിവരം അറിയിച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞു.
● ഇയാൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

കാസർകോട്: (KasargodVratha) കാൽ ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ വീട്ടിലെ ഫ്യൂസ് ഊരിയതിന്, വീട്ടുടമ പ്രതികാരം തീർത്തത് നാടിനെ മൊത്തം ഇരുട്ടിലാക്കിക്കൊണ്ട്. സംഭവത്തിൽ പ്രതിയെ പോലീസ് വൈകാതെ പിടികൂടി.

നെല്ലിക്കുന്ന് ഇലക്ട്രിസിറ്റി സെക്ഷൻ പരിധിയിലെ വീട്ടുടമയാണ് അറസ്റ്റിലായിരിക്കുന്നത്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി ഫ്യൂസ് ഊരിയെടുത്ത് കൊണ്ടുപോയിരുന്നു.

ഇതിനെ തുടർന്ന് ഇയാൾ സെക്ഷൻ ഓഫീസിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയാണ് മടങ്ങിയത്. വൈകീട്ട് 5:30-ഓടെ കാറുമെടുത്ത് ഇറങ്ങിയ ഇയാൾ ചൗക്കി, കാസർകോട്, തായലങ്ങാടി, മാലിക് ദിനാർ, ലക്ഷ്മി നഗർ എന്നിവിടങ്ങളിലെല്ലാം കണ്ണിൽ കണ്ട ട്രാൻസ്ഫോർമറുകളിൽ നിന്നെല്ലാം ഫ്യൂസ് ഊരി വലിച്ചെറിയുകയായിരുന്നു. 

ഇതോടെ നാടും നഗരവും മൊത്തം ഇരുട്ടിലായി. നെല്ലിക്കുന്ന് സെക്ഷൻ പരിധിയിലുള്ളവയ്ക്ക് പുറമെ കാസർകോട് സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറുകളിലെയും ഫ്യൂസ് ഇയാൾ ഊരിയെറിഞ്ഞു.

ഇതേ തുടർന്ന് സെക്ഷൻ അധികൃതർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിവരം അറിയിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതും. ഇയാൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

വൈദ്യുതി ബില്ലിൻ്റെ പേരിൽ പ്രതികാരം തീർക്കാൻ നാടിനെ ഇരുട്ടിലാക്കിയ ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? ഈ വാർത്ത ഷെയർ ചെയ്ത് അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Man arrested in Kasaragod for causing a blackout by removing fuses from multiple transformers after his house fuse was removed for non-payment of an electricity bill.

#KasaragodNews #ElectricityTheft #FuseRemoved #Arrest #KeralaCrime #Blackout

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia