ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പൊലീസിനെ വട്ടംകറക്കിയ പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റിൽ
● ഹൊസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിലേക്കുമാണ് സന്ദേശമെത്തിയത്
● കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽ കുമാർ, സിഐ കെ ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
● മാവുങ്കാൽ മേൽപ്പാലത്തിനടിയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്
● നേത്രാവതി, മലബാർ, പരശുറാം എക്സ്പ്രസുകളിൽ പൊലീസ് കർശന പരിശോധന നടത്തി
കാഞ്ഞങ്ങാട്: (KasargodVartha) ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും വട്ടംകറക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യാജ സന്ദേശം നൽകിയ ആൾ പിടിയിലായി. പി വി രതീഷ് (42) ആണ് പിടിയിലായത്.
ബുധനാഴ്ച (ഓഗസ്റ്റ് 12) രാത്രിയോടെയാണ് ഭീഷണി സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. ഹൊസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസർകോട് റെയിൽവേ പൊലീസിലേക്കും എമർജൻസി നമ്പറായ 112 വഴിയാണ് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. സന്ദേശം ലഭിച്ചയുടൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോൾ വന്നത് കാഞ്ഞങ്ങാട് ഭാഗത്തു നിന്നാണെന്ന് സൂചന ലഭിച്ചു. പിന്നീട് ഇയാളുടെ ലൊക്കേഷൻ മാവുങ്കാലിലേക്ക് മാറുകയും ചെയ്തു.
മാവുങ്കാലിൽ വെച്ച് അറസ്റ്റ്
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽ കുമാർ, സിഐ കെ ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ നീക്കത്തിനൊടുവിൽ മാവുങ്കാൽ മേൽപ്പാലത്തിനടിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധനയിൽ തന്നെ സന്ദേശം വ്യാജമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് ഹൊസ്ദുർഗ് പൊലീസാണ് രതീഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രെയിനുകളിൽ വ്യാപക പരിശോധന
നേത്രാവതി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ വിവിധ സ്റ്റേഷനുകളിൽ വെച്ച് കർശന പരിശോധന നടത്തിയാണ് സന്ദേശം പൂർണമായും വ്യാജമാണെന്ന് പൊലീസ് ഉറപ്പാക്കിയത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ട്രെയിനുകളിൽ നിന്നും ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
ജാർഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും, അവരുടെ കയ്യിൽ ബോംബ് ഉണ്ടെന്ന് സംശയിച്ചാണ് താൻ ഇത്തരത്തിൽ വിവരം അറിയിച്ചതെന്നുമാണ് പിടിയിലായ രതീഷ് പൊലീസിന് മൊഴി നൽകിയത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: A fake bomb threat on trains caused panic among police and passengers in Kasaragod. The accused, P V Ratheesh (42) from Bangalam, was arrested by Hosdurg police after he made fake calls to the emergency number 112 on Wednesday night.
#FakeBombThreat #KanhangadNews #KasaragodPolice #KeralaPolice #NetravatiExpress #MalayalamNews #CrimeNews #AparnaNews






