city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയിൽവേയിൽ ഉന്നത ജോലിയെന്ന് വാഗ്ദാനം; ഒറിജിനലിനെ വെല്ലും പരീക്ഷയും മെഡികൽ ടെസ്റ്റും; തട്ടിയെടുത്തത് കോടികൾ; ഒടുവിൽ പിടിവീണു; 'എല്ലാവരെയും ഈ കാസർകോട് സ്വദേശി പറ്റിച്ചതിങ്ങനെ'

കോട്ടയം: (www.kasargodvartha.com 12.12.2021) റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് അനവധിപേരെ വഞ്ചിച്ചെന്ന കേസിൽ കഴിഞ്ഞദിവസം കോട്ടയത്ത് അറസ്റ്റിലായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി ​ശ​മീ​മിന്റെ (33) തട്ടിപ്പിൽ ഞെട്ടി പൊലീസ്. റെ​യി​ല്‍വേ റി​ക്രൂ​ട്മെൻറ്​ ബോ​ര്‍ഡി​ലെ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥനെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി റെയില്‍വേയി​ല്‍ ടി​കെറ്റ് ക്ല​ര്‍ക്, ലോ​കോ പൈ​ല​റ്റ്‌, അ​സി. സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​ര്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ വാ​ഗ്ദാനം ചെ​യ്​​ത്​ ഇ​യാ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന്‌ രൂ​പ ത​ട്ടി​യെ​ടു​ത്തെന്നാണ് പൊലീസ് പറയുന്നത്.

  
റെയിൽവേയിൽ ഉന്നത ജോലിയെന്ന് വാഗ്ദാനം; ഒറിജിനലിനെ വെല്ലും പരീക്ഷയും മെഡികൽ ടെസ്റ്റും; തട്ടിയെടുത്തത് കോടികൾ; ഒടുവിൽ പിടിവീണു; 'എല്ലാവരെയും ഈ കാസർകോട് സ്വദേശി പറ്റിച്ചതിങ്ങനെ'



എന്നാൽ ഇത് പരാതി നൽകിയവരുടെ അടിസ്ഥാനത്തിലുള്ള കണക്ക് മാത്രമാണെന്നും കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. 2014 മുതല്‍ ഇത്തരത്തില്‍ ജോലി തട്ടിപ്പ് ആരംഭിതായും ഇതുവരെ 200 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ അറസ്റ്റിലായ ശേഷം കൂടുതൽ പേർ ഇയാൾ പറ്റിച്ചതായുള്ള കാര്യം വ്യക്തമാക്കി പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിക്കുന്നു.

നീ​ലേ​ശ്വ​രം, പൂ​ജ​പ്പു​ര, ക​ഴക്കൂ​ട്ടം, കോ​ട്ട​യം ഈ​സ്​​റ്റ്, കൊ​ട്ടാ​ര​ക്ക​ര, ചാ​ല​ക്കു​ടി, എ​റ​ണാ​കു​ളം സൗ​ത്, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, വെ​ള്ള​രി​ക്കു​ണ്ട്, ഹോ​സ്ദു​ര്‍ഗ് തു​ട​ങ്ങി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ മു​മ്പ്​ സ​മാ​ന​രീ​തി​യി​ല്‍ തട്ടി​പ്പ് ന​ട​ത്തി​യ​തി​ന്​ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ടെന്നും ഇ​തി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ്​ വീ​ണ്ടും ത​ട്ടിപ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെന്നും പൊലീസ് വ്യക്തമാക്കി.

അതിവിധഗ്ധമായിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. പൊലീസ് പറയുന്നതിങ്ങനെ: യാത്രയ്ക്കിടയിലും മറ്റും പരിചയപ്പെടുന്നവരെ ഇയാൾ റെയിൽവേയിൽ ഒട്ടേറെ ജോലി ഒഴിവുകളുണ്ടെന്നും ഇപ്പോൾ അപേക്ഷിച്ചാൽ വാങ്ങി തരാമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. സ്വന്തമായി നിർമിച്ച അപേക്ഷ ഫോം 4000 രൂപ ഈടാക്കി പൂരിപ്പിച്ച് വാങ്ങും. തുടർന്ന് ഇവർ മുഖേന ഇവരുടെ കൂട്ടുകാരെയും വലയിൽ വീഴ്ത്തും.

അടുത്ത ഘട്ടത്തിൽ പ​രീ​ക്ഷ​ക​ള്‍ക്കായി ഇ​യാ​ള്‍ ആ​ളു​ക​ളെ ചെ​ന്നൈ, ബെംഗ്ളുറു, ഡെ​ല്‍ഹി തു​ട​ങ്ങി​യ സ്ഥല​ങ്ങ​ളി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഹോ​ടെ​ല്‍ മു​റി​ക​ളി​ല്‍ ഇ​രു​ത്തി പ​രീ​ക്ഷ​ക​ള്‍ നടത്തും. സ്വന്തമായി നിർമിച്ച ഒ എം ആർ ഷീറ്റിൽ തന്നെയാണ് പരീക്ഷയും. ഈ ഘട്ടത്തിൽ 30000 വരെ കൈക്കലാക്കും. ദിവസങ്ങൾക്ക് ശേഷം പരീക്ഷ എഴുതിയവരെ വിളിച്ച് പരീക്ഷ പാസായെന്നും മെഡികൽ ടെസ്റ്റിനായി വരണമെന്നും പറയും. അതും ഈ നഗരങ്ങളിലാണ് നടത്തുക.

ആശുപത്രി പരിസരത്ത് ഉദ്യോഗാർഥികളെ നിർത്തിയ ശേഷം ഇയാൾ തന്നെ അകത്ത് പോയി, മുമ്പേ വ്യാജമായി നിർമിച്ച് കയ്യിൽ കരുതിയ സെർടിഫികെറ്റുകളുമായി തിരിച്ചുവന്ന് ഉദ്യോഗാർഥികൾക്ക് നൽകും. ഇവിടെയും പണം ഈടാക്കും. ഇതിനുശേഷം വ്യാജ നിയമന ഉത്തരവുകളും നൽകും. ഇതുമായി ജോലിക്ക് കയറാൻ എത്തുമ്പോഴാണ് തട്ടിപ്പ് വ്യക്തമാവുക'.

10ാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​യാ​ള്‍ ട്രെ​യി​നി​ല്‍ പാ​ൻ​ട്രി കാ​റി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നുവെന്നും ഇതി​നി​ടെ ട്രെ​യി​ന്‍ ടി​കെ​റ്റ്​ എ​ക്സാ​മി​ന​റു​ടെ വേ​ഷം ധ​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്​ സേ​ലം റെ​യി​ൽ​വേ പൊലീസ്​ ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നുവെന്നും പൊലീസ് അറിയിച്ചു. നെ​ടു​മ്പാ​ശ്ശേ​രി വിമാനത്താവളം വ​ഴി വി​ദേ​ശ​ത്തു​നി​ന്ന്​ 37 കി​ലോ സ്വ​ര്‍ണം ക​ട​ത്തിയ കേസിലും പ്രതിയാണ്. ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച്​ ബെംഗ്ളൂറിൽ പ​മ്പു​ക​ളും ഡാ​ന്‍സ്‌ ബാ​റു​ക​ളും വാ​ങ്ങി​യ​താ​യു​ള്ള വിവരവുമുണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

നിലവിൽ നൂ​റോ​ളം ആ​ളു​ക​ളി​ല്‍നി​ന്നാ​യി 48 ല​ക്ഷം രൂ​പ​ തട്ടിയെടുത്തെന്ന കേസിലാണ് ശമീം അറസ്റ്റിലായത്. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്‌ കുമാറിനു പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് തിരുവനതപുരത്ത് നിന്ന് ഇയാൾ പിടിയിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Keywords:  Kottayam, Kerala, News, Kasaragod, Natives, Top-Headlines, Arrest, Cheating, Fraud, Crime, Cash, Case, Police, Railway station, Job, Examination,Complaint, Hospital, Court, Man arrested in railway job fraud case.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia