ചെക്കില്‍ ഒപ്പിടാനെന്ന് പറഞ്ഞ് ജീവനക്കാരിയെ വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമം; സഹകരണ സംഘം പ്രസിഡന്റ് പിടിയില്‍
Apr 12, 2017, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2017) ചെക്കില്‍ ഒപ്പിടാനെന്ന് പറഞ്ഞ് ജീവനക്കാരിയെ വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹകരണ സംഘം പ്രസിഡന്റ് പിടിയിലായി. കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം പ്രസിഡന്റായ കുഡ്‌ലുവിലെ വിജയനെ (60)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ചെക്കില്‍ ഒപ്പിടാനെന്ന് പറഞ്ഞ് വിജയന്റെ പഴയ വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സഹകരണ സംഘത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളം വെച്ച് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വനിതാ പോലീസ് യുവതിയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Molestation Attempt, Complaint, Police, Arrest, Accuse, Crime, P Vijayan.