Arrest | ഭാര്യയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ; 'പിടിയിലായത് ശാനവാസ് വധക്കേസിലെ പ്രതി; സ്വർണക്കടയിലെ കവർച്ചയിലും പങ്ക്'
ഓഗസ്റ്റ് ഏഴിന് രാവിലെയാണ് ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
വിദ്യാനഗർ: (KasargodVartha) ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെർക്കള സെൻട്രൽ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്രീപ്രൈമറി വിഭാഗം ആയയായ ചെങ്കള പുലിക്കുണ്ടിലെ ബി പി സിന്ധു (38) മരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശി വിനോദ് (50) എന്നയാളെ പ്രേരണകുറ്റം ചുമത്തി വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
2019ൽ മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ശാനവാസിനെ (24) കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ പ്രതിയാണ് വിനോദ്. ബദിയഡുക്കയിലെ ജ്വലറി കവർച്ചയിലും ഇയാൾ പ്രതിയാണെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യു പി വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഓഗസ്റ്റ് ഏഴിന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചെത്തി നിരന്തരം സിന്ധുവിനെ ഉപദ്രവിച്ചിരുന്നുവെന്ന് മക്കൾ മൊഴി നൽകിയിട്ടുണ്ട്. വിനോദിന് സിന്ധുവിനെ കൂടാതെ കൊല്ലത്തും കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലും രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
#KeralaCrime #SuspiciousDeath #Arrest #PoliceInvestigation #IndiaNews