Arrest | 'കാട് വെട്ട് യന്ത്രവും ഗ്രൈൻഡർ മോട്ടോറും അടിച്ചുമാറ്റിയ സെക്കൻഡ് ഹാൻഡ് സാധന വിൽപനക്കാരൻ അറസ്റ്റിൽ'
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊസന്തടുക്കയിലെ മോഹൻ ദാസിന്റെ കടയിൽ നിന്നാണ് കവർച്ച നടന്നത്
കുമ്പള: (KasargodVartha) കാട് വെട്ട് യന്ത്രവും ഗ്രൈൻഡർ മോടോറും കവർന്നുവെന്ന കേസിൽ, സെക്കൻഡ് ഹാൻഡ് സാധന വിൽപനക്കാരൻ അറസ്റ്റില്‍. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനാര്‍ധന (40) യെയാണ് കുമ്പള എസ്ഐയും സംഘവും അറസ്റ്റ് ചെയ്തത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊസന്തടുക്കയിലെ മോഹന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നും 19നും ഇടയിൽ കാട് വെട്ട് യന്ത്രവും മോടോറും കവര്‍ച്ച ചെയ്തത്. ഇവ കൂടാതെ ഇരുമ്പുസാധനങ്ങളും കവർന്നിരുന്നു.
മോഹന്‍ദാസിന്റെ കടയിലേയ്ക്കു ഇടയ്ക്കിടെ ജോലിക്കു വരാറുള്ള ജനാര്‍ധനയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കടയുടമ പരാതി നൽകിയതോടെയാണ് പ്രതി പിടിയിലായത്
#Keralacrimes #theftcase #powertooltheft #policearrest #localnews #Kumbla