Arrested | 'മലഞ്ചരക്ക് കടകളുടെ പൂട്ട് തകര്‍ത്ത് അടക്ക മാത്രം മോഷണം'; മധ്യവയസ്‌കന്‍ അറസ്റ്റില്‍
Mar 13, 2023, 20:51 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലഞ്ചരക്ക് കടകളുടെ പൂട്ട് തകര്‍ത്ത് അടക്ക മാത്രം മോഷ്ടിക്കുന്നയാളെ നാടകീയമായി പിടികൂടിയതായി പൊലീസ് അറിയിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ബാബുവിനെ (55) യാണ് വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കല്ലന്‍ചിറയിലെ മിയനത്ത് നാസറിന്റെ വീട്ടില്‍ സൂക്ഷിച്ച അടക്ക മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം പുങ്ങംചാല്‍ കൊടിയങ്കുണ്ടിലെ മധുസൂദനന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് അടക്ക മോഷ്ടിച്ചതും ബാബുവാണ് എന്ന് തെളിഞ്ഞു.
പാത്തിക്കരയിലും കല്ലന്‍ചിറയിലും നടന്ന അടക്കമോഷണവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്‌ഐ വിജയകുമാര്‍ നടത്തിയ നാടകീയ നീക്കങ്ങളാണ് മലയോരത്തെ അടക്ക മോഷണത്തിനു തുമ്പുണ്ടാക്കിയത്.
നേരത്തെ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 116 കിലോ അടക്ക മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബാബു അടുത്തിടെ വെള്ളരിക്കുണ്ടില്‍ വാടക വീട്ടില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസിനെ കണ്ടിട്ടും കള്ളലക്ഷണമില്ലാതെ സ്‌കൂടറില്‍ വരികയായിരുന്ന ബാബുവിനെ പിന്തുടര്‍ന്ന പൊലീസ് തൊണ്ടി മുതല്‍ സഹിതം വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യൂകയായിരുന്നു'.
പൊലീസ് സംഘത്തില്‍ എഎസ്‌ഐ രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നൗശാദ്, സരിത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റെജി കുമാര്‍, ജയരാജന്‍, സുധീഷ്, ജനില്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Theft, Robbery, Vellarikundu, Man arrested for stealing arecanut.
< !- START disable copy paste -->