Arrest | 'വിദ്യാർഥികളെ ലക്ഷ്യമാക്കി ഓടോറിക്ഷയിൽ കഞ്ചാവ് കടത്ത്'; യുവാവ് അറസ്റ്റിൽ
* നേരത്തേ തന്നെ എക്സൈസിൻ്റെ നിരീക്ഷണം ഈ ഭാഗത്ത് ശക്തമാക്കിയിരുന്നു.
പെരിയ: (KasargodVartha) കേന്ദ്ര സർവകലാശാലയിലെ ചില വിദ്യാർഥികളെ ലക്ഷ്യമാക്കി ഓടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെ പെരിയ ബട്ടത്തൂർ ചൗക്കിയിൽ വെച്ച് 240 ഗ്രാം കഞ്ചാവുമായി എത്തിയ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ഖലീൽ (33) എന്നയാളെയാണ് ഹൊസ്ദുർഗ് എക്സൈസ് സർകിൾ ഇൻസ്പെക്ടർ എം ദിലീപും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാൾ സഞ്ചരിച്ച കെ എൽ 59 എ 7334 ആപെ ഓടോറിക്ഷ എക്സൈസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ഇബ്രാഹിം ഖലീൽ ചോദ്യം ചെയ്യലിൽ കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് എക്സൈസ് സംഘം കൂടുതൽ അന്വേഷണം നടത്തുകയാണ്.
എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു കെ, മനോജ് പി, സിവിൽ എക്സൈസ് ഡ്രൈവർ ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു. നേരത്തേ തന്നെ എക്സൈസിൻ്റെ നിരീക്ഷണം ഈ ഭാഗത്ത് ശക്തമാക്കിയിരുന്നു.
#cannabis #drugssmuggling #arrest #Kerala #university #students #police