city-gold-ad-for-blogger

Fraud | വീണ്ടും ഓൺലൈൻ തട്ടിപ്പ്; 22 ലക്ഷം രൂപ തട്ടിയെന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ; കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതം

A photograph of the man arrested for online fraud.
Photo: Arranged
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ചിറ്റാരിക്കാൽ:  (KasargodVartha) യുവാവിനെ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കിയെന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ജില്ലയിലെ മുഹമ്മദ്‌ തമീമിനെ (22) യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നിർദേശപ്രകാരം ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

A photograph of the man arrested for online fraud.

ചിറ്റാരിക്കാൽ പാലാവയലിലെ ചക്കാലക്കൽ ഹൗസിൽ ജോജോ ജോസഫിനെ കബളിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2023 നവംബർ ആറ് മുതൽ 2024 ജനുവരി 30 വരെയുള്ള കാലത്ത് വിവിധ തീയതികളിലായി  ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ഫ്‌ലൈറ്റ് നെറ്റ് വർക് എന്ന സൈറ്റിന്റെ പേരിൽ പ്രതികൾ പല തവണകളിലായി പണം തട്ടുകയായിരുന്നുവെന്ന് ജോജോ പറയുന്നു. ജോലിയോ നൽകിയ പണമോ കിട്ടാതായതോടെയാണ് ജോജോ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകിയത്. 

വമിക, സൗര്യ എന്നീ പേരുകളിലുള്ള രണ്ട് പേരെ കൂടി ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരാണോ എന്നും സംശയിക്കുന്നു. അറസ്റ്റിലായ തമീമിന്റെ അകൗണ്ടിലേക്കാണ് പണം അയച്ചത്. യുവാവാണ് ഇത് പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് നൽകിയതെന്നും പൊലീസ് വ്യക്തമാക്കി. എസ്ഐ അനിൽകുമാർ, എഎസ്ഐ മോൻസി പി വർഗീസ്, എസ് സി പി ഒ സജീഷ്, ദിലീപ്, ജോസ്, രാജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

#onlinefraud #cybercrime #arrest #Kerala #India #scam #beware

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia