Arrested | 'ചിത്തിര മാസത്തില്‍ ജനിച്ച കുട്ടി കുടുംബത്തിന് ദോഷം; 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ കൊലപ്പെടുത്തി'
സംഭവവുമായി ബന്ധപ്പെട്ട് മുത്തച്ഛന്‍ വീരമുത്തുവിനെ പൊലീസ് അറസ്റ്റുചെയ്തു
ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ്
വീട്ടിലെ ശുചിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നു
ചെന്നൈ: (KasargodVartha) ചിത്തിര മാസത്തില്‍ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ കൊലപ്പെടുത്തിയതായി പൊലീസ്. അരിയല്ലൂരില്‍ മൂന്നു ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മുത്തച്ഛന്‍ വീരമുത്തുവിനെ(58) പൊലീസ് അറസ്റ്റുചെയ്തു. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛനും കുടുംബവും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാര്‍ക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.