Arrested | ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറിയതായി പരാതി; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
കട്ടപ്പന: (www.kasargodvartha.com) സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജീവനക്കാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പഞ്ചായത് പരിധിയില്‍പെട്ട പൗലോസ് ആണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് കട്ടപ്പന താലൂക് ആശുപത്രിയില്‍ വീട്ടമ്മ ചികിത്സ തേടിയെത്തി. തുടര്‍ന്ന് ഇവര്‍ക്ക് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ ടേബിളിന് സമീപത്ത് നിന്ന് മാറിയ സമയത്താണ് പൗലോസ് മോശമായി പെരുമാറിയത്.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Hospital, Treatment, arrest, Arrested, Woman, complaint, court, Crime, Man arrested for misbehaving with woman in government hospital.