city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | ആശുപത്രിയിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Man Arrested for Misbehaving with Female Doctor, Kasaragod, Kerala.
Representational Image Generated by Meta AI
● കുമ്പളയിലെ സഹകരണ ആശുപത്രിയിലാണ് സംഭവം നടന്നത്.
● ഫർസീൻ എന്ന യുവാവാണ് അറസ്റ്റിലായത്.
● തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
● പരിക്കേറ്റ നിലയിലാണ് യുവാവും മറ്റൊരാളും ആശുപത്രിയിലെത്തിയത്.

കാസർകോട്: (KasargodVartha) വനിതാ ഡോക്ടറോട് ലൈംഗിക ചുവയോടെ അശ്ലീല ഭാഷയിൽ സംസാരിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ യുവാവ് അറസ്റ്റിലായി. സംഭവത്തിൽ രണ്ടുപേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫർസീനെ (32) ആണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സഹകരണ ആശുപത്രിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ നിലയിലാണ് യുവാവും മറ്റൊരാളും ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനിയായ വനിതാ ഡോക്ടറാണ് പരിശോധന നടത്തിയത്. 

എങ്ങനെയാണ് പരിക്കേറ്റതെന്ന് ചോദിച്ചപ്പോൾ ഫർസീനും കൂടെയുണ്ടായിരുന്ന ആളും അപമര്യാദയായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

A young man has been arrested in Kasaragod for misbehaving with a female doctor at a cooperative hospital. The incident occurred early Monday morning when the man and his companion, who were injured, arrived at the hospital and disrupted the doctor's duties.

#Kasaragod #Arrest #Misbehavior #FemaleDoctor #Hospital #Crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia