city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ

കാഞ്ഞങ്ങാട്: (www.kasargodvartha.com) അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാവണേശ്വരം നമ്പ്യാരടുക്കത്തെ നീലകണ്ഠന്‍ വധക്കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടക സ്വദേശി ഗണേശന്‍ എന്ന സെല്‍വരാജിനെ (61) യാണ് അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടികെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗ്‌ളുറു ബണ്ണാര്‍ഗട്ടയില്‍ നിന്ന് പിടികൂടിയത്.
     
Arrested | ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ

ഇക്കഴിഞ്ഞ ജൂലൈ 31 ന് രാത്രിയിലാണ് പുല്ലൂര്‍ കോളോത്ത് നമ്പ്യാടുക്കം സുശീലഗോപാലന്‍ നഗറിലെ പരേതരായ പൊന്നപ്പന്‍ - കമലാവതി ദമ്പതികളുടെ മകന്‍ നീലകണ്ഠന്‍ (36) വെട്ടേറ്റ് മരിച്ചത്. നീലകണ്ഠനും സഹോദരി സുശീലയുടെ ഭര്‍ത്താവായ ഗണേശനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവ സമയത്ത് നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബെംഗ്ളൂറിലെ നീലകണ്ഠന്റെ ഭാര്യ വീട്ടിലായിരുന്നു. പ്രസവ ചികിത്സയ്ക്ക് നില്‍ക്കുന്ന, ഗണേശന്റെ ഭാര്യ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ജോലിയുള്ളതിനാല്‍ ഇടയ്ക്കിടെ മാത്രമാണ് വീട്ടിലെത്താറുണ്ടായിരുന്നത്.

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഗണേശന് വേണ്ടി നാല് മാസത്തോളം അമ്പലത്തറ പൊലീസ് സംഘം കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബന്ധുവീടുകളിലും നിരന്തരം അന്വേഷണം നടത്തിവരികയായിരുന്നു. സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ മൈസൂരില്‍ വച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
                 
Arrested | ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം, മംഗ്‌ളുറു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മൈസൂറു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, തമിഴ്‌നാട് നാടുകാണിയിലുള്ള ബന്ധുവീട് എന്നിവിടങ്ങളില്‍ ഗണേശനെ പിന്‍തുടര്‍ന്ന് എത്തിയെങ്കിലും ഇയാള്‍ പൊലീസിനെ വെട്ടിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബണ്ണാര്‍ഗട്ടയിലുള്ള മകളുടെ വീട്ടില്‍ ഇയാള്‍ക്കായി നിരന്തരം അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ, തിങ്കളാഴ്ച മകളുടെ വീട്ടില്‍ ഗണേശന്‍ വന്നതായി അമ്പലത്തറ പൊലീസിന് രഹസ്യ വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെയും ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാറിന്റെയും നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ ടികെ.മുകുന്ദന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ബണ്ണാര്‍ഗട്ടയില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

നീലകണ്ഠന്റെ മറ്റൊരു സഹോദരിയുടെ മകന്‍ അഭിജിത് ഗണേശന്റെ കൂടെ പെയിന്റിംഗ് ജോലി ചെയ്തിരുന്നു. ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം ഗണേശന്‍ കൈലാക്കിയിരുന്നതായും ബാക്കി തുക മാത്രമാണ് അഭിജിത്തിന് നല്‍കിയിരുന്നതെന്നും ഇത് നീലകണ്ഠന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ ഉറങ്ങികിടന്ന സമയത്ത് ഗണേശന്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണ സംഘത്തില്‍ എസ്‌ഐ സുമേഷ്, എഎസ്‌ഐമാരായ രഘുനാഥന്‍, ലക്ഷ്മി നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, ഹരീഷ്, ഷിജിത്ത്, രഞ്ജിത്ത്, രതീഷ്, ഗുരുരാജ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, രൂപേഷ്, സജിത്ത് രമേശന്‍, ഡ്രൈവര്‍മാരായ ബാബു, സുജിത്ത് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Arrested, Murder, Crime, Man arrested for killing youth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia