Arrest | 'ഓൺലൈനിലൂടെ പരിചയം, പ്രണയം നടിച്ച് കണ്ണൂരിൽ നിന്ന് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു, ഗർഭഛിദ്രവും നടത്തി', യുവാവ് അറസ്റ്റിൽ
● 22കാരിയാണ് പരാതി നൽകിയത്.
● വീട്ടിലും ഹോടെലിലും പീഡനത്തിന് ഇരയായതായി യുവതി ആരോപിച്ചു.
● സഹായിയായ സുഹൃത്തിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) കണ്ണൂർ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 22കാരിയായ യുവതിയെ കാഞ്ഞങ്ങാട്ടെ ഹോടെൽ മുറിയിൽ പീഡിപ്പിക്കുകയും ഗർഭിണിയായതോടെ ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിനാനെ (23) യാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ, സിനാന് സഹായം ചെയ്തു നൽകിയതായി പറയുന്ന സുഹൃത്തിനെ പിടികൂടാനായിട്ടില്ല. ഓൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടിൽ വെച്ചും മറ്റും പീഡിപ്പിച്ചതായും പെൺകുട്ടി ആരോപിച്ചു.
ഗർഭിണിയായ യുവതിയെ പ്രതികൾ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിയിൽ പറയുന്നു. മട്ടന്നൂർ പൊലീസിലാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് ഇത് ഹൊസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതികൾ കാഞ്ഞങ്ങാട് നിന്നും മുങ്ങിയിരുന്നു. ഇതിനിടയിലാണ് മുഖ്യപ്രതി ഇപ്പോൾ അറസ്റ്റിലായത്.
#CrimeNews #AssaultCase #KeralaNews #ForcedAbortion #PoliceArrest #Kanjangad