Arrest | ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്ന ചിത്രം പകർത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ

● യുവതിയുടെ പരാതിയിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
● ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്|
● പ്രതിയെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ചന്തേര: (KasargodVartha) ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നചിത്രം പകർത്തിയെന്ന കേസിൽ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാസ്മിനെ (26) യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നയിലെ ഭർതൃമതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസം യുവതിയുടെ കൂടെ കഴിഞ്ഞിരുന്നതായാണ് പറയുന്നത്. ഇതിനിടയിൽ ജൂസിൽ മദ്യം കലർത്തി നൽകി നഗ്ന ചിത്രം എടുത്തെന്നാണ് പരാതി. ഫോടോ ഭർത്താവിനും മകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ടുവെന്ന കാണിച്ചാണ് യുവതി ചന്തേര പൊലീസിനെ പരാതിയുമായി സമീപിച്ചത്.
പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി ഖത്വറിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് ചന്തേര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രബോഷൻ എസ്ഐ മുഹമ്മദ് മുഹ്സിനും സംഘവും വിമാനത്താവളത്തിൽ എത്തി പ്രതിയെ
കസ്റ്റഡിയിലെടുത്ത് ചന്തേര സ്റ്റേഷനിലെത്തിച്ചു. പ്രതിയെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
A man was arrested at the airport for filming a woman's nude pictures after drugging her with alcohol-laced juice. The arrest occurred as he attempted to flee abroad. The woman filed a complaint after he blackmailed her with the photos.
#Crime #Arrest #Cybercrime #Kerala #Airport #Blackmail