city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | തുളു ചിത്രം 'പിദായി' മികച്ച രണ്ടാമത്തെ സിനിമ; ബെംഗ്ളുറു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളിത്തിളക്കം

Malayali Collective's Tulu Film 'Pidayi' Wins Second Best Film Award at Bengaluru International Film Festival
Photo: Arranged

● മലയാളി സംവിധായകൻ സന്തോഷ് മാടയാണ് സിനിമ സംവിധാനം ചെയ്തത്.
● രമേഷ് ഷെട്ടിഗാർ മഞ്ചേശ്വരം തിരക്കഥ രചിച്ചു.
● ശരത് ലോഹിതാശ്വ, ദേവി നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
● കേരള-കർണാടക അതിർത്തിയിലെ കലാകാരന്മാരുടെ കൂട്ടായ്മയാണ് സിനിമ.

ബെംഗ്ളുറു: (KasargodVartha) മലയാളി കൂട്ടായ്മയുടെ തുളു ചിത്രം 'പിദായി', പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. പ്രശസ്ത ദേശീയ അവാർഡ് ജേതാവും പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനന്തരവനുമായ സന്തോഷ് മാടയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചലച്ചിത്ര മേളയിൽ ചിത്രഭാരതി (ഇന്ത്യൻ), കർണാടക സിനിമ എന്നീ രണ്ട് വിഭാഗങ്ങളിലേക്കുള്ള മത്സര വിഭാഗത്തിലേക്ക് 'പിദായി' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു തുളു സിനിമ രണ്ട് വിഭാഗങ്ങളിലായി മത്സരിക്കുന്നത് ഇതാദ്യമാണ്.

'നമ്മ കനസു' ബാനറിൽ കെ സുരേഷ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം രചിച്ചിരിക്കുന്നത് രമേഷ് ഷെട്ടിഗാർ മഞ്ചേശ്വരം എന്ന മലയാളി തന്നെയാണ്. സന്തോഷ്‌ മാടയുടെ ആദ്യ തുളു ചിത്രമായ 'ജീറ്റിഗെ'ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. 'പിദായി' ഇതിനോടകം കൊൽക്കത്ത, ജാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തു. സന്തോഷ്‌ മാട, പ്രമുഖ മലയാളി സംവിധായകരായ ജയരാജ്‌, കമൽ, റോഷൻ ആൻഡ്രൂസ് എന്നിവരുടെ കൂടെ നിരവധി മലയാളം, തമിഴ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

 Malayali Collective's Tulu Film 'Pidayi' Wins Second Best Film Award at Bengaluru International Film Festival

പ്രശസ്ത കന്നഡ നടൻ ശരത് ലോഹിതാശ്വയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം മുൻകാല പ്രശസ്ത മലയാളി നടി ജലജയുടെ മകൾ ദേവി നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രൂപ വർക്കാടി, ഇള വിട്ട്ല, ദീപക് റായ് പാനാജെ, പുഷ്പരാജ് ബോളാർ, പ്രിതേഷ്, ബാലതാരങ്ങളായ മോനിഷ്, തൃഷ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെല്ലാം കേരള കർണാടക അതിർത്തിയിൽ നിന്നുള്ളവരാണ്. ഇവരിൽ പലരുടെയും കുടുംബാംഗങ്ങൾ കേരളത്തിൽ നിന്നുള്ളവരാണ്.

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി മടവൂർ ആണ്. സന്തോഷിന്റെ ആദ്യ സിനിമയായ 'ജീറ്റിഗെ'യുടെ ഛായാഗ്രഹണവും ഉണ്ണി മടവൂർ ആയിരുന്നു. കേരള കർണാടക അതിർത്തി ഗ്രാമങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയുടെ ഭൂരിഭാഗവും കേരളത്തിലെ മഞ്ചേശ്വരത്താണ് ഷൂട്ട്‌ ചെയ്തത്. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സംസ്കൃത വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ചെന്നൈയിൽ താമസിക്കുന്ന മലയാളി കർണാടക സംഗീതജ്ഞൻ പി വി അജയ് നമ്പൂതിരിയാണ്.

 Malayali Collective's Tulu Film 'Pidayi' Wins Second Best Film Award at Bengaluru International Film Festival

അജയ് നമ്പൂതിരിയുടെ ആദ്യ സിനിമയാണിത്. കന്നഡ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധീർ അത്താവർ, തുളു അക്കാദമി അവാർഡ് ജേതാവ് കുശാലാക്ഷി മഞ്ചേശ്വരം എന്നിവരും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്. കർണാടകയിലെ പ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞൻ സംഗീത വിദ്യാനിധി ഡോ. വിദ്യാഭ്ഭൂഷൺ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മലയാളി പിന്നണി ഗായകൻ വിജേഷ് ഗോപാൽ, ഭാവന എന്നിവരും ഈ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഈ ചിത്രത്തിൻ്റെ പിന്നണി സംഗീതം ഒരുക്കിയിരിക്കുന്നത്, രണ്ടു തവണ കേരള സ്റ്റേറ്റ് അവാർഡ് ജേതാവും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനുമായ ദീപങ്കുരനാണ്. 700ൽ അധികം സിനിമകൾ എഡിറ്റ്‌ ചെയ്ത രണ്ടു തവണ ദേശീയ അവാർഡ് നേടിയ സുരേഷ് അരസ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം നിർവഹിച്ചത് മലയാളിയായ മീര സന്തോഷ്‌ ആണ്. മീരയും രണ്ടു തവണ കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മലയാളികളായ രാജേഷ് ബണ്ടിയോടാണ് കലാസംവിധാനം. ബിനോയ്‌ കൊല്ലമാണ് മേക്കപ്പ് എന്നിവ നിർവഹിച്ചിരിക്കുന്നത്. തുളു സിനിമയാണെങ്കിലും മലയാളി കൂട്ടായ്മയുടെ ഈ വിജയം ഏറെ ശ്രദ്ധേയമാണ്.

മലയാളി കൂട്ടായ്മയുടെ ഈ നേട്ടം ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.

Malayali collective's Tulu film 'Pidayi' won the second-best film award at the Bengaluru International Film Festival. Directed by Santhosh Mada, the film features artists from the Kerala-Karnataka border.

#Pidayi #BengaluruFilmFestival #TuluCinema #MalayaliCollective #IndianCinema #FilmAwards

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia