Arrest | കുടക് ജയിലിലേക്ക് ടൂത്ത് പേസ്റ്റിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ മലയാളി അറസ്റ്റിൽ

● ടൂത്ത് പേസ്റ്റ് ട്യൂബിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്.
● 24 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
● വിചാരണത്തടവുകാരനായ സഹോദരനെ ‘കാണാനെത്തി’യതായിരുന്നു പ്രതി.
● ജയിൽ സൂപ്രണ്ടിൻ്റെ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മംഗളൂരു: (KasargodVartha) കുടക് ജില്ലാ ജയിലിലെ വിചാരണത്തടവുകാരന് ടൂത്ത് പേസ്റ്റ് ട്യൂബിൽ ഒളിപ്പിച്ച് മയക്കുമരുന്ന് എത്തിച്ചെന്ന കേസിൽ കണ്ണൂർ സ്വദേശി സുരഭിൽ (26) അറസ്റ്റിലായി. മടിക്കേരി റൂറൽ പോലീസാണ് ഇയാളെ പിടികൂടിയത്. സുരഭിലിൽ നിന്ന് 24 ഗ്രാം മയക്കുമരുന്നും മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉപയോഗിച്ച ടൂത്ത് പേസ്റ്റ് ട്യൂബും പോലീസ് കണ്ടെടുത്തു.
വിചാരണത്തടവുകാരനായ സനത്തിൻ്റെ സഹോദരനാണെന്ന് അവകാശപ്പെട്ടാണ് സുരഭിൽ ജയിലിലെത്തിയത്. സനത്തിനെ കാണാൻ അനുമതി നേടിയ ശേഷം ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, ഷാംപൂ തുടങ്ങിയ ദൈനംദിന ഉപയോഗ സാധനങ്ങൾ നൽകി. ജയിൽ സൂപ്രണ്ട് സഞ്ജയ് ജട്ടി ഈ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് ടൂത്ത് പേസ്റ്റ് ട്യൂബിൽ സംശയം തോന്നിയത്. ടൂത്ത് പേസ്റ്റിന് പകരം കറുത്ത നിറത്തിലുള്ള പദാർത്ഥം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് മയക്കുമരുന്നാണെന്ന് കണ്ടെത്തി. തുടർന്ന് മടിക്കേരി റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സുരഭിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A man from Kannur has been arrested for smuggling drugs into Kodagu District Jail. The drugs were concealed inside a toothpaste tube and given to an inmate. The jail superintendent discovered the drugs during a routine check, leading to the arrest of the suspect by Madikeri Rural Police.
#DrugSmuggling, #Arrest, #Jail, #Kodagu, #Kannur, #Crime