city-gold-ad-for-blogger

ടാക്സി ഡ്രൈവറെ അധിക്ഷേപിച്ച സംഭവം: നടൻ ജയകൃഷ്ണൻ ഉൾപ്പെടെ മൂന്ന് മലയാളികൾക്കെതിരെ മംഗളൂരിൽ കേസ്

Malayalam actor Jayakrishnan police case photo
Image Credit: Screenshot of an X Video by Hate Detector

● ഒക്ടോബർ ഒൻപത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
● ഭാരതീയ ന്യായ സംഹിത സെക്ഷൻ 352, 353(2) പ്രകാരമാണ് കേസ്.
● പ്രതികൾ ഡ്രൈവറെ 'മുസ്‍ലിം തീവ്രവാദി', 'ഭീകരവാദി' എന്ന് വിളിച്ചതായി പരാതി.
● മലയാളത്തിൽ വീട്ടുകാർക്കെതിരെയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്.

മംഗളൂരു: (KasargodVartha) കാബ് ഡ്രൈവർക്കെതിരെ വർഗീയമായും അധിക്ഷേപകരമായും പരാമർശം നടത്തിയെന്ന പരാതിയിൽ മലയാള സിനിമാ നടൻ ജയകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മംഗളൂരു ഉർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 

നടൻ ജയകൃഷ്ണൻ, സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കെതിരെയാണ് ടാക്സി ഡ്രൈവറായ അഹമദ് ഷഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 352, 353(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്ടോബർ ഒൻപത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 

പ്രതികൾ ഉബർ, റാപ്പിഡോ ക്യാപ്റ്റൻ ആപ്പുകൾ വഴിയാണ് ടാക്സി ബുക്ക് ചെയ്തത്. മംഗളൂരിലെ ബെജായ് ന്യൂ റോഡാണ് പിക്ക് അപ്പിനായി നൽകിയിരുന്നത്. 

ടാക്സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ പ്രതികളെ വിളിച്ച് പിക്ക് അപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കുന്നതിനായി ബന്ധപ്പെട്ടു. ഈ സംഭാഷണത്തിനിടയിൽ പ്രതികൾ അഹമദ് ഷഫീഖിനെതിരെ വർഗീയവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.

പ്രതികൾ അഹമദ് ഷഫീഖിനെ 'മുസ്‍ലിം തീവ്രവാദി' എന്നും 'ഭീകരവാദി' എന്നും വിളിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദിയിൽ 'മുസ്‍ലിം ഭീകരവാദി' എന്ന് വിളിച്ചുവെന്നും മലയാളത്തിൽ വീട്ടുകാർക്കെതിരെയും തെറിവിളിച്ചുവെന്നും പരാതിക്കാരനായ അഹമദ് ഷഫീഖ് തന്റെ മൊഴിയിൽ പറയുന്നു. ഡ്രൈവറുടെ മാതാവിനെ ലക്ഷ്യമിട്ടുകൊണ്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്.

അഹമ്മദ് ഷഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഉർവ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്ബർ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിത സെക്ഷൻ 352, 353(2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മംഗളൂരു പൊലീസ് അറിയിച്ചു.

ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതല്ലേ? നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത പങ്കുവെക്കുക. 

Article Summary: Case filed against Malayalam actor Jayakrishnan and two others in Mangaluru for communal abuse of a taxi driver.

#Jayakrishnan #MangaluruCase #TaxiAbuse #CommunalAbuse #MalayalamActor #Keralites

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia