മക്കിയാട് ഇരട്ടക്കൊലക്കേസ്; പ്രതി പിടിയില്‍, ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് കവര്‍ച്ച നടത്താന്‍ വേണ്ടി, പിടിയിലായ പ്രതി സ്ഥിരം മോഷ്ടാവെന്ന് പോലീസ്, തുമ്പായത് വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
Sep 18, 2018, 11:35 IST
വയനാട്: (www.kasargodvartha.com 18.09.2018) മക്കിയാട് ഇരട്ടക്കൊലക്കേസിലെ പ്രതി പോലീസ് പിടിയിലായതായി വിവരം. കോഴിക്കോട് കുറ്റ്യാടി സ്വദേശിയും നിരവധി മോഷണക്കേസുകളില്‍ പ്രതിയുമായ മധ്യവയസ്‌കനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. രണ്ടു മാസത്തിനു ശേഷമാണ് പ്രതി പോലീസ് പിടിയിലായിരിക്കുന്നത്. വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിനെ പ്രതിയെ കുറിച്ചുള്ള സൂചനയിലേക്കെത്തിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് മക്കിയാട് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍, ഫാത്വിമ ദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് എട്ടു പവനോളം സ്വര്‍ണാഭരണങ്ങളും ഫാത്വിമയുടെ മൊബൈല്‍ ഫോണും കാണാതായിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി കെ എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഊര്‍ജിത അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കാണാതായ ഫാത്വിമയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ പോലീസ് പ്രതിയിലേക്കെത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം കുറ്റ്യാടിയില്‍ വിറ്റതായി പോലീസ് കണ്ടെത്തി. സ്വര്‍ണവും കൊല നടത്താനുപയോഗിച്ച പണിയായുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വിവാഹം നടന്ന് മൂന്നു മാസമായപ്പോഴാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Murder-case, Crime, Murder, Wayanad, Makkiyar murder case; accused in Police custody
< !- START disable copy paste -->