Theft | ചീമേനിയിൽ വൻ കവർച്ച; 'ജോലിക്കെത്തിയ നേപ്പാൾ സ്വദേശികൾ വാതിൽ തകർത്ത് 40 പവൻ സ്വർണവും 4 കിലോ വെള്ളി പാത്രങ്ങളും മോഷ്ടിച്ചു'; കേസെടുത്ത് പൊലീസ്

● ചീമേനി നിടുംബയിലെ എൻ. മുകേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
● നേപ്പാൾ സ്വദേശികളായ ജോലിക്കാർക്കെതിരെ കേസെടുത്തു.
● 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) ചീമേനിയിൽ വൻ കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും നാല് കിലോ വെള്ളി പാത്രങ്ങളും മോഷ്‌ടിച്ചു. ജോലിക്കെത്തിയ നേപ്പാൾ സ്വദേശികളാണ് പിന്നിലെന്നാണ് പറയുന്നത്. ചീമേനി നിടുംബയിലെ എൻ മുകേഷിൻ്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കും ഇടയിലായിരുന്നു കവർച്ച.
സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗദരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്ത് ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. എൻജിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികൾ കുറച്ച് നാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു.
കിടപ്പ് മുറിയിൽ കടന്ന പ്രതികൾ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സ്യൂട്കേസ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഊർജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടാൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A major theft took place in Cheemeni, where Nepali workers stole gold and silver from the house while the family was away. Police have launched an investigation.
#KasaragodNews, #CheemeniTheft, #NepaliWorkers, #GoldSilverTheft, #KeralaCrime