city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drugs | ലഹരിയുടെ കുത്തൊഴുക്കില്‍ കൗമാരവും യുവത്വവും മയങ്ങുന്നു; ശക്തമായ നടപടിക്കിടയിലും വില്‍പന സജീവം; 'കാസര്‍കോട്ട് 19 കാരി പീഡനത്തിരയായ സംഭവത്തിലും സെക്സ് - മയക്കുമരുന്ന് റാകറ്റിന്റെ സ്വാധീനം'

കാസര്‍കോട്: (www.kasargodvartha.com) ലഹരിയുടെ കുത്തൊഴുക്കില്‍ കൗമാരവും യുവത്വവും മയങ്ങുന്നു. പൊലീസിന്റെയും എക്‌സൈസിന്റെയും ശക്തമായ നടപടിക്കിടയിലും മയക്കുമരുന്ന് വില്‍പനയും സെക്സ് റാകറ്റും സജീവമായി സമൂഹത്തില്‍ തങ്ങളുടെ സ്വാധീനവും പ്രവര്‍ത്തനവും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നാളിതുവരെയില്ലാത്ത വിധം മയക്കുമരുന്നിന്റെ ഉപയോഗം കൗമാരക്കാരിലും യുവജനങ്ങള്‍ക്കിടയിലും കൂടി വരികയാണ്. പെണ്‍കുട്ടികളും യുവതികളും വരെ മയക്കുമരുന്നിന്റെ ഉപഭോക്താക്കളായി മാറിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
           
Drugs | ലഹരിയുടെ കുത്തൊഴുക്കില്‍ കൗമാരവും യുവത്വവും മയങ്ങുന്നു; ശക്തമായ നടപടിക്കിടയിലും വില്‍പന സജീവം; 'കാസര്‍കോട്ട് 19 കാരി പീഡനത്തിരയായ സംഭവത്തിലും സെക്സ് - മയക്കുമരുന്ന് റാകറ്റിന്റെ സ്വാധീനം'

കാസര്‍കോട്ട് 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസും ലഹരി - സെക്‌സ് റാകറ്റിന്റെ നീരാളിപ്പിടുത്തത്തിന് ഉദാഹരണമാണെന്നാണ് വെളിവാകുന്നത്. ഈ കേസിന്റെ അന്വേഷണം വെള്ളിയാഴ്ച രാവിലെ തന്നെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം കൂട്ടിക്കൊടുപ്പുകാരിയും മയക്കുമരുന്ന് റാകറ്റിന്റെ ഇടനിലക്കാരനുമടക്കം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മറ്റ് നിരവധി പേരും കൂട്ടബലാത്സംഗത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ പെണ്‍കുട്ടിയെ നൂറോളം പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണം ശക്തമാണെങ്കിലും 15 ഓളം പേരുടെ വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്ത് വിശദമായ മൊഴിയെടുക്കല്‍ ഇനിയും നടന്നിട്ടില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കേസില്‍ ഉള്‍പ്പെട്ട പല വമ്പന്മാരുടെ പങ്കും പുറത്തുവരുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ഷൈനിത്ത്കുമാര്‍ (30), എന്‍ പ്രശാന്ത് (43), ഹമീദ് (40), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോക്ഷിത് ഷെട്ടി (27), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാസ്മിന്‍ (22), അബ്ദുല്‍ സത്താര്‍ എന്ന ജംശി (31), ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷ്ണ (64) എന്നിവരാണ് ഇതിനകം അറസ്റ്റിലായത്.
        
Drugs | ലഹരിയുടെ കുത്തൊഴുക്കില്‍ കൗമാരവും യുവത്വവും മയങ്ങുന്നു; ശക്തമായ നടപടിക്കിടയിലും വില്‍പന സജീവം; 'കാസര്‍കോട്ട് 19 കാരി പീഡനത്തിരയായ സംഭവത്തിലും സെക്സ് - മയക്കുമരുന്ന് റാകറ്റിന്റെ സ്വാധീനം'

പൊലീസ് പറയുന്നത്: 'മോക്ഷിത് ഷെട്ടിയാണ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തായ ഷൈനിത് കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തത്. ഇയാളും പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്നാണ് സെക്സ് റാകറ്റിലെ അംഗമായ ജാസ്മിന് പെണ്‍കുട്ടിയെ കൈമാറുന്നത്. ജാസ്മിന്‍ കാസര്‍കോട് നഗരത്തിലെ ടൂറിസ്റ്റ് ഹോമിലെ സ്ഥിരം കസ്റ്റമറാണ്. ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെടുത്തലും ഇടപാടും നടത്തിവന്നത്.

വ്യാഴാഴ്ച രാത്രി അറസ്റ്റിലായ ഹമീദ് ആണ് മയക്കുമരുന്ന് റാകറ്റിലെ പ്രധാന കണ്ണി. ഇയാളാണ് സെക്സ് റാകറ്റിന് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നത്. വര്‍ഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തി വരുന്ന ഹമീദ് ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടില്ല. സെക്‌സ് - മയക്കുമരുന്ന് റാകറ്റിന് ഇടത്താവളം ഒരുക്കി കൊടുത്ത ടൂറിസ്റ്റ് ഹോമിന്റെ മാനജര്‍ ആണ് അറസ്റ്റിലായ കൃഷ്ണ. തുടര്‍ചയായ പീഡനത്തില്‍ അവശയായ പെണ്‍കുട്ടി ഏറ്റവും ഒടുവിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ മയക്കുമരുന്ന് നല്‍കി ചിത്രീകരിച്ചതായും സംശയമുണ്ട്'.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇത്തരം വിവരങ്ങളെല്ലാം പുറത്തുവരുമെന്നാണ് കരുതുന്നത്. സമൂഹത്തില്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ എല്ലാവിധത്തിലുള്ള പരിശ്രമങ്ങളും സര്‍കാര്‍ - പൊലീസ് - എക്‌സൈസ് തലത്തില്‍ നടക്കുന്നുണ്ട്. പക്ഷെ ഇതൊന്നും അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സെക്സ് - മയക്കുമരുന്ന് റാകറ്റിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ സഹായിച്ചിട്ടില്ല. പരല്‍ മീനുകളായ ചിലര്‍ മാത്രമാണ് ഇപ്പോഴും ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നത്.

ഇവരെ നിയന്ത്രിക്കുന്ന പ്രബലരെ കണ്ടെത്താനും ചെയിന്‍ പോലെ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വേരറക്കാനും സാധിച്ചിട്ടില്ലെന്നാണ് ഓരോ ദിവസവും പിടികൂടുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം തെളിയിക്കുന്നത്. വന്‍കിട നഗരങ്ങളില്‍ നിന്നാണ് പ്രധാനമായും വീര്യം കൂടിയ മയക്കുമരുന്നുകള്‍ നാട്ടിലെത്തുന്നത്. അതീവ രഹസ്യമായി നടക്കുന്ന മയക്കുമരുന്നിന്റെ വില്‍പനയുടെ ഉറവിടം എത്ര ചോദ്യം ചെയ്താലും പൊലീസിന് കിട്ടാറില്ല. ജയിലിലുള്ള പല പ്രതികള്‍ക്കും മയക്കുമരുന്ന് - സെക്സ് റാകറ്റ് സംഘങ്ങളുമായുള്ള ബന്ധം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Molestation, Drugs, MDMA, Assault, Arrested, Major increase in drug use among youth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia