Gambling | 'വാടക വീട് കേന്ദ്രീകരിച്ച് വൻ ചൂതാട്ടം'; പുലർച്ചെ പൊലീസ് റെയ്ഡിൽ 7.72 ലക്ഷം രൂപ പിടികൂടി; 30 പേർ പിടിയിൽ
Updated: Dec 17, 2024, 12:11 IST
Photo: Arranged
● സ്ഥലത്ത് വാടക വീട് കേന്ദ്രീകരിച്ച് വൻ തോതിൽ ചൂതാട്ടം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
● റെയ്ഡിൽ വീട്ടിൽ നിന്നും 7,72,500 രൂപ പിടികൂടി.
● 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മേൽപറമ്പ് : (KasargodVartha) മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കളനാട് വാണിയാർമൂലയിൽ വാടക വീട്ടിൽ വൻ ചൂതാട്ടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ വീട്ടിൽ നിന്നും 7,72,500 രൂപ പിടികൂടി.
30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂതാട്ടത്തിന് എത്തിയവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് വാടക വീട് കേന്ദ്രീകരിച്ച് വൻ തോതിൽ ചൂതാട്ടം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ബേക്കൽ ഡിവൈഎസ്പി വി വി മനോജ്, ഇൻസ്പെക്ടർ കെ പി ഷൈൻ, ബേക്കൽ എസ്ഐ അൻസാർ, മേൽപറമ്പ് എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
#GamblingRaid #PoliceAction #Vaniyarmoola #Kalnad #CrimeBusted #KeralaPolice