city-gold-ad-for-blogger

വാഹനപരിശോധനയിൽ കഞ്ചാവും എംഡിഎംഎയും കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ

Police in Kasaragod arresting individuals in a major drug bust.
Photo: Special Arrangement

● വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
● തലപ്പാടി ചാർക്കോൾ ഹോട്ടലിന് സമീപം വെച്ചാണ് സംഭവം.
● പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
● മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

മഞ്ചേശ്വരം: (KasargodVartha) കുഞ്ചത്തൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 2.108 കിലോ കഞ്ചാവും 28.06 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ജൂനൈദ് (32), മുഹമ്മദ് അബ്ബാസ് (30), അൻസാർ സാബിത്ത് (26) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ 3:25-ന് തലപ്പാടി ചാർക്കോൾ ഹോട്ടലിന് സമീപം എൻ.എച്ച് 66-ൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എ 05 എം.ജി 6613 നമ്പർ കാറിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും വാഹനമുൾപ്പെടെയുള്ള സാധനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് 1985-ലെ 22(c), 20(b)(ii)B, 29 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. എസ്.ഐ ഉമേഷ്, എ.എസ്.ഐ അതുൽ റാം, സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.

 

Article Summary: Three arrested with ganja and MDMA in a major drug bust.

#DrugBust #KeralaPolice #Kasaragod #Kunjathur #Narcotics #AntiDrugCampaign

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia