സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മദ്രസാധ്യാപകന്റെ നില ഗുരുതരം; ആക്രമണത്തിന്റെ സി സി ടി വി ദൃശ്യം പുറത്ത്
Jan 3, 2019, 20:40 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2019) ഉപ്പള ബായാറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മദ്രസാധ്യാപകന്റെ നില ഗുരുതരം. തലക്ക് മാരകമായി പരിക്കേറ്റ അധ്യാപകന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുകയാണ്. തലയ്‌ക്കേറ്റ അടിയില്‍ തലച്ചോറിന് പരിക്കേറ്റതായാണ് വിവരം. ബായാര്‍ മുളിഗദ്ദെയിലെ കരീം (42) ആണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ബായാറിലെ ജാറം മഖാമിന് സമീപത്തു വെച്ചാണ് ബൈക്കില്‍ വരികയായിരുന്ന കരീമിനെ ഒരു സംഘം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇരുമ്പു റോഡ്, വടി മുതലായ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ കരീമിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പുറത്തായതോടെ ഇതു കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മദ്രസാധ്യാപകനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രകടനം നടത്തി.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Crime, Top-Headlines, Uppala, Madrasa teacher attacked by gang; Hospitalized
< !- START disable copy paste -->