തൊപ്പി ധരിച്ചതെന്തിനാണെന്ന് ചോദിച്ച് മദ്രസാ വിദ്യാര്‍ത്ഥികളെ കാറിലെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു; പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍, പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
Jan 28, 2020, 10:47 IST
കുമ്പള: (www.kasargodvartha.com 28.01.2020) തൊപ്പി ധരിച്ചതെന്തിനാണെന്ന് ചോദിച്ച് മദ്രസാ വിദ്യാര്‍ത്ഥികളെ കാറിലെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിരയായ ബംബ്രാണയിലെ ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവരെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്രസയില്‍ താമസിച്ചുപഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ പ്രദേശത്തെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിക്കുകയും സി എ എ, എന്‍ ആര്‍ സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പരാതിപ്പെട്ടു. കാറില്‍ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. നാട്ടുകാര്‍ ഓടിക്കൂടി സംഘത്തില്‍പ്പെട്ട കിരണ്‍ എന്നയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kumbala, Attack, Students, madrasa, Injured, hospital, madrasa Students attacked by Sanghparivar
< !- START disable copy paste -->