മദ്രസാ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്ക്; വിവരമറിഞ്ഞ ഒരു കുട്ടിയുടെ മാതാവ് മറ്റേ കുട്ടിയെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Jun 29, 2018, 16:28 IST
ബദിയടുക്ക: (www.kasargodvartha.com 29.06.2018) മദ്രസാ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടായതിനു പിന്നാലെ വിവരമറിഞ്ഞ ഒരു കുട്ടിയുടെ മാതാവ് മറ്റേ കുട്ടിയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൂരിപ്പള്ളം ചെന്നടുക്കയിലെ സക്കീന (38) യ്ക്കെതിരെയാണ് ചൈല്‍ഡ് ലൈന്‍ നിര്‍ദേശ പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മദ്രസയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വിവരമറിഞ്ഞ സക്കീന മകനുമായി വഴക്കിട്ട മറ്റേ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനമേറ്റ പത്തുവയസുകാരന്റെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് നിര്‍ദേശ പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Crime, Student, complaint, Madrasa student assault; Case against woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Assault, Attack, Crime, Student, complaint, Madrasa student assault; Case against woman
< !- START disable copy paste -->