കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്ന മണല്‍ ലോറി തടഞ്ഞ് ഡ്രൈവറെ തള്ളിയിട്ട് കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
May 17, 2018, 08:08 IST
ബദിയടുക്ക: (www.kasargodvartha.com 17.05.2018) കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്ന മണല്‍ ലോറി തടഞ്ഞ് ഡ്രൈവറെ തള്ളിയിട്ട് കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉക്കിനടുക്ക കൊളമ്പയിലെ അബ്ദുല്‍ ഇര്‍ഫാന്‍ എന്ന ഇര്‍ഫു (28)വിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 7.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെര്‍ള ഇടിയടുക്കയില്‍ വെച്ചാണ് പെര്‍ള അമേക്കളയിലെ പ്രശാന്ത്കുമാറിനെ (23) തള്ളിയിട്ട് ഇര്‍ഫാന്‍ അടങ്ങുന്ന നാലംഗ സംഘം ലോറിയുമായി കടന്നുകളഞ്ഞത്. ബെദിരംപള്ള ഭാഗത്തേക്കാണ് ഓടിച്ചുപോയത്. അതുവഴി എത്തിയ ഫ്‌ളെയിംഗ് സ്‌ക്വാഡിനോട് പ്രശാന്ത് കുമാര്‍ കാര്യങ്ങള്‍ വിവരിച്ചു. പൊലീസ് പിന്തുടരുന്നതിനിടെ സംഘം ബെദിരംപള്ളയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണലും ലോറിയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്നീട് ഇര്‍ഫാന്‍, കണ്ണാടിക്കാനയിലെ നൗഷാദ്, അമേക്കളയിലെ ജൗഹര്‍, ഖലീല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Police, arrest, case, Crime, Investigation, Lorry snatching case; One arrested < !- START disable copy paste -->