city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seized | അനധികൃത മണൽക്കടത്തും ചെങ്കൽ ഖനനവും തടയാൻ നേരിട്ടിറങ്ങി കലക്ടർ; ലോറിയും മണലും പിടികൂടി

Seized
ശനിയാഴ്ച മഞ്ചേശ്വരത്ത് ആറ് വാഹനങ്ങൾ പിടികൂടിയിരുന്നു

കാസർകോട്: (KasaragodVartha) ജില്ലാ കലക്ടർ കെ ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും പുഴ മണലും പിടികൂടി. മണൽ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവർ യു അബ്ദുൽ ഖാദർ എന്നയാളുടെ മൊബൈൽ ഫോണും പിടികൂടിയിട്ടുണ്ട്.

കെഎൽ 14 കെ 1682 നമ്പർ ലോറിയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച പുലർച്ചെ കയ്യാർ ഗ്രൂപ്പ് കൂടാൽമെർക്കള വില്ലേജിലെ ചേവാർ റോഡിലാണ് മണൽ പിടികൂടിയത്. അനധികൃത ചെങ്കൽ ഖനനവും മണൽക്കടത്തും തടയുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്വത്തിൽ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് പരിശോധന. 

ശനിയാഴ്ച മഞ്ചേശ്വരം താലൂക്കിൽ ആറ് വാഹനങ്ങൾ പിടികൂടിയിരുന്നു. ജില്ലയിൽ എല്ലായിടത്തും അനധികൃത മണൽക്കടത്തും ചെങ്കൽ ഖനനവും ഉൾപ്പടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി തുടരുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

Lorry Seized
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia