സൈഡ് കൊടുത്തില്ലെന്നാരോപണം; ബൈക്കിലും കാറിലുമെത്തിയ സംഘം ലോറി തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു
Mar 30, 2018, 19:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.03.2018) വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബൈക്കിലും കാറിലുമെത്തിയ സംഘം ലോറി തടഞ്ഞ് നിര്‍ത്തി ലോറി ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചു. എണ്ണപ്പാറയിലെ കെ എസ് ഫിലിപ്പിനെയാണ് ഒരു സംഘം മര്‍ദിച്ചത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് സംഭവം.
കെ എല്‍ 60 എച്ച് 9911 നമ്പര്‍ കാറിലും കെ എല്‍ 60 കെ 2109 ബൈക്കിലും എത്തിയ നാലംഗസംഘമാണ് ഫിലിപ്പിനെ ലോറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചത്. കോട്ടയത്ത് നിന്നും തായന്നൂര്‍ എണ്ണപ്പാറയിലേക്ക് വരുന്ന ഫിലിപ്പ് ഓടിച്ച കെ എല്‍ 34 ഇ 7135 നമ്പര്‍ ലോറി ബൈക്കിനും കാറിനും സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദനം.
ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഫിലിപ്പ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Lorry, Bike, Car, Assault, Attack, Crime, Lorry driver assaulted by gang < !- START disable copy paste -->
കെ എല്‍ 60 എച്ച് 9911 നമ്പര്‍ കാറിലും കെ എല്‍ 60 കെ 2109 ബൈക്കിലും എത്തിയ നാലംഗസംഘമാണ് ഫിലിപ്പിനെ ലോറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചത്. കോട്ടയത്ത് നിന്നും തായന്നൂര്‍ എണ്ണപ്പാറയിലേക്ക് വരുന്ന ഫിലിപ്പ് ഓടിച്ച കെ എല്‍ 34 ഇ 7135 നമ്പര്‍ ലോറി ബൈക്കിനും കാറിനും സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദനം.
ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഫിലിപ്പ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Lorry, Bike, Car, Assault, Attack, Crime, Lorry driver assaulted by gang