city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലപ്പുറത്തെ ലോറി ക്ലീനറെ കാസര്‍കോട്ടു വെച്ച് ചവിട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെട്ടു; ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

കാസര്‍കോട്: (www.kasargodvartha.com 04.02.2019) കാസര്‍കോടു നിന്നും കിടക്ക നിര്‍മാണ സാമഗ്രികള്‍ മലപ്പുറത്തേക്ക് കൊണ്ടുപോകാനെത്തിയ ലോറി ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. മലപ്പുറം വലിയപറമ്പ് ശബാന്‍ വില്ല റോഡിലെ കുഞ്ഞിമൊയ്തീന്‍- സുഹറ ദമ്പതികളുടെ മകന്‍ സുഹൈല്‍ (26) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ മലപ്പുറം കോട്ടക്കല്ലില്‍ നിന്നും ഭാരത് ബെന്‍സ് ലോറിയില്‍ കിടക്കനിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാനായി കാസര്‍കോട്ട് വന്നതായിരുന്നു സുഹൈലും ഡ്രൈവര്‍ കോട്ടക്കല്‍ സ്വദേശി റിയാസും.

വൈകിട്ട് 4.30 മണിയോടെ ഇവരുടെ ലോറി ചന്ദ്രഗിരിയിലെ ബൈക്ക് ഷോറൂമിന് മുന്‍വശം എത്തിയിരുന്നു. ലോറിയില്‍ വെച്ച് ഇരുവരും മദ്യപിച്ചിരുന്നതിനാല്‍ മരിച്ച സുഹൈല്‍ ബോധരഹിതനായിരുന്നു. യുവാവിനെ ലോറിയില്‍ വെച്ച് ചവിട്ടുന്നത് ഇതുവഴി കടന്നുപോയ ചില യാത്രക്കാര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്.

കോട്ടക്കല്‍ അനലിയ മാട്രിക്‌സ് സ്ഥാപനത്തിലേക്കാണ് ഇവര്‍ കിടക്ക നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാനായി കാസര്‍കോട്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടു തന്നെ ഇവര്‍ ലോഡുമായി മലപ്പുറത്തേക്ക് തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇരുവരെയും ഫോണില്‍ കിട്ടാത്തതുകൊണ്ട് കിടക്ക നിര്‍മാണ ഫാക്ടറി ഉടമ യുവാവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു.

ശനിയാഴ്ചയും വിവരമില്ലാത്തതിനാല്‍ ബന്ധുക്കളും ഫാക്ടറി ഉടമയും ബന്ധുക്കളും ആശങ്കയില്‍ കഴിയുന്നതിനിടയിലാണ് വൈകിട്ടോടെ ലോറി ഡ്രൈവര്‍ റിയാസ് സുഹൈല്‍ മരിച്ച വിവരം വിളിച്ചറിയിച്ചത്. ലോറിയില്‍ നിന്നും താഴെയിറങ്ങുന്നതിനിടയില്‍ മുഖമടച്ചുവീണാണ് സുഹൈല്‍ മരിച്ചതെന്നാണ് ഡ്രൈവര്‍ റിയാസ് പോലീസിന് മൊഴി നല്‍കിയത്.

അതേസമയം ലോറിയില്‍ നിന്ന് സുഹൈലിനെ ചവിട്ടുന്നതു കണ്ട കാര്യം പോലീസ് അറിയിച്ചപ്പോള്‍ മദ്യപിച്ച് ബോധരഹിതനായതിനാല്‍ എഴുന്നേല്‍പിക്കാന്‍ വേണ്ടിയാണ് ചവിട്ടിയതെന്ന് ഡ്രൈവര്‍ പറയുന്നു. ഡ്രൈവറുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതു കൊണ്ട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. വിവരമറിഞ്ഞ് മരിച്ച സുഹൈലിന്റെ സഹോദരനും മറ്റു ബന്ധുക്കളും എത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറയുന്നു. നേരത്തെ കഞ്ചാവ് - മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലായിരുന്ന സുഹൈലിനെ ബന്ധുക്കളും സുഹൃത്തുക്കളും രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം യുവാവ് നല്ല നിലയിലാണ് കഴിഞ്ഞുവന്നിരുന്നത്. നേരത്തെ കുറച്ചുകാലം ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. പിന്നീട് ഓട്ടോഡ്രൈവറായും ജോലിയെടുത്തിരുന്നു.

സഹോദരങ്ങള്‍: മുഹമ്മദ് സമീര്‍, മുഹമ്മദ് ശിഹാബ്, ജുബൈരിയ, ഉമൈബ, ശുഐബ്, സുമയ്യ. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോയി ഖബറടക്കും.
മലപ്പുറത്തെ ലോറി ക്ലീനറെ കാസര്‍കോട്ടു വെച്ച് ചവിട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെട്ടു; ലോറി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lorry cleaner's death; Suspects Murder, Crime, Death, Driver, Kasaragod, Lorry, Murder, news, Police, Medical College, hospital, Postmortem, Postmortem report.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia