തെലുങ്കാനയില്‍ കാര്‍ തടഞ്ഞ് ഡ്രൈവറുടെയും സുഹൃത്തിന്റെയും കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പണം കൊള്ളയടിച്ച സംഘത്തിലെ 3 പേര്‍ കാസര്‍കോട്ട് പിടിയില്‍; മുഖ്യസൂത്രധാരനടക്കം 3 പേരെ തിരയുന്നു
Feb 28, 2018, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 28.02.2018) തെലുങ്കാന വിക്റാബാദ് മൊമിന്‍പേട്ടില്‍ കാര്‍ തടഞ്ഞ് ഡ്രൈവറെയും സുഹൃത്തിനെയും കണ്ണില്‍ മുളകുപൊടി വിതറി പണം കൊള്ളയടിച്ച കേസില്‍ മൂന്നു പേര്‍ കാസര്‍കോട്ട് പിടിയിലായി. തെലുങ്കാനയില്‍ നിന്നെത്തിയ രണ്ട് സിഐമാരുടെയും എസ് ഐമാരുടെയും നേതൃത്വത്തിലുള്ള ആറ് പേരടങ്ങുന്ന പോലീസ് സംഘമാണ് വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങേത്തിന്റെ സഹായത്തോടെ മൂന്നു പേരെ വിദ്യാനഗറില്‍ വെച്ച് പിടികൂടിയത്.
ചർളടുക്കയിലെ ഫൈസല്‍ എന്ന പൈച്ചു, ചാര്‍ലി സത്താര്‍, മായിപ്പാടിയിലെ തമീം എന്നിവരെയാണ് തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തത്. ചെര്‍ളടുക്കയിലെ മുനീര്‍, തിരുവനന്തപുരത്തെയും തൃശൂരിലെയും രണ്ട് യുവാക്കള്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. 2017 ജൂലൈ 11ന് രാത്രി 11 മണിയോടെയാണ് ചെമ്മനാട്ടെ ഇബ്രാഹിം ഖലീലിനെയും അണങ്കൂര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ സത്താറിനെയും ആക്രമിച്ച് സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. എം പി 68 സി 0624 നമ്പര്‍ ടാറ്റ സഫാരി വാഹനത്തില്‍ മധ്യപ്രദേശില്‍ നിന്നും വരുമ്പോഴാണ് തെലുങ്കാനയിലെ വിക്റാബാദ് മൊമിന്‍പേട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
തെലുങ്കാനയിലെ അക്രമം നടന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ഇബ്രാഹിമിന്റെ സുഹൃത്തും ഫാക്ടറി ഉടമയുമായ എം ഡി ജുനൈദിനോട് ഇരുവരും സംസാരിച്ചിരുന്നു. രാത്രി 9.30 മണിക്ക് സദാശിവപേട്ട ടൗണ്‍ കടന്ന് നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു തൊട്ടടുത്തുള്ള ഒരു കെമിക്കല്‍ ഫാക്ടറി കടന്നയുടനെ പിന്നാലെ വെളുത്ത കെ എ 01 രജിസ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലെത്തിയ സംഘം ഇബ്രാഹിമിനെയും സത്താറിനെയും അക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഇബ്രാഹിം ഖലീലും അബ്ദുല്‍ സത്താറും തെലുങ്കാന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കാസര്‍കോട്ടെത്തുകയും മൂന്നു പേരെ പിടികൂടുകയുമായിരുന്നു. പ്രതികളെ ബുധനാഴ്ച തന്നെ തെലുങ്കാനയിലേക്ക് കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
ഫാക്ടറി ഉടമയെ ആക്രമിച്ച് 89 ലക്ഷം രൂപ കവര്‍ന്ന കേസ്; കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനത്തെ പറ്റി അന്വേഷിക്കാന്‍ തെലങ്കാന പോലീസെത്തി
ചർളടുക്കയിലെ ഫൈസല്‍ എന്ന പൈച്ചു, ചാര്‍ലി സത്താര്‍, മായിപ്പാടിയിലെ തമീം എന്നിവരെയാണ് തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തത്. ചെര്‍ളടുക്കയിലെ മുനീര്‍, തിരുവനന്തപുരത്തെയും തൃശൂരിലെയും രണ്ട് യുവാക്കള്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. 2017 ജൂലൈ 11ന് രാത്രി 11 മണിയോടെയാണ് ചെമ്മനാട്ടെ ഇബ്രാഹിം ഖലീലിനെയും അണങ്കൂര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ സത്താറിനെയും ആക്രമിച്ച് സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. എം പി 68 സി 0624 നമ്പര്‍ ടാറ്റ സഫാരി വാഹനത്തില്‍ മധ്യപ്രദേശില്‍ നിന്നും വരുമ്പോഴാണ് തെലുങ്കാനയിലെ വിക്റാബാദ് മൊമിന്‍പേട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
തെലുങ്കാനയിലെ അക്രമം നടന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ഇബ്രാഹിമിന്റെ സുഹൃത്തും ഫാക്ടറി ഉടമയുമായ എം ഡി ജുനൈദിനോട് ഇരുവരും സംസാരിച്ചിരുന്നു. രാത്രി 9.30 മണിക്ക് സദാശിവപേട്ട ടൗണ്‍ കടന്ന് നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു തൊട്ടടുത്തുള്ള ഒരു കെമിക്കല്‍ ഫാക്ടറി കടന്നയുടനെ പിന്നാലെ വെളുത്ത കെ എ 01 രജിസ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലെത്തിയ സംഘം ഇബ്രാഹിമിനെയും സത്താറിനെയും അക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഇബ്രാഹിം ഖലീലും അബ്ദുല്‍ സത്താറും തെലുങ്കാന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കാസര്‍കോട്ടെത്തുകയും മൂന്നു പേരെ പിടികൂടുകയുമായിരുന്നു. പ്രതികളെ ബുധനാഴ്ച തന്നെ തെലുങ്കാനയിലേക്ക് കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Held, arrest, Top-Headlines, Police, Crime, Looting Case; 3 arrested, Investigation for 3
< !- START disable copy paste -->