city-gold-ad-for-blogger

തദ്ദേശ തെരെഞ്ഞടുപ്പിന് വീര്യം പകരാൻ കാറിൽ കടത്തുകയായിരുന്ന 110 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി 27കാരന്‍ ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി

Man Arrested in Kanhangad for Smuggling 110 Litres of Foreign Liquor for Local Election Distribution
Photo: Arranged

● പനത്തടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ വി.വി വൈശാഖ് ആണ് അറസ്റ്റിലായത്.
● പിടികൂടിയ മദ്യം കർണാടകയിൽ മാത്രം വിൽപ്പനയ്ക്ക് അനുവദിച്ചതാണെന്ന് എക്സൈസ് അറിയിച്ചു.
​​​● രാജപുരം കള്ളാർ കോളിച്ചാൽ പാറക്കടവ് റോഡിൽ വെച്ചാണ് വാഹനം തടഞ്ഞത്.
● കെ എൽ 60 എഫ് 0143 നമ്പർ കാറും തൊണ്ടിമുതലുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.
● പ്രതിക്കെതിരെ കേരള അബ്കാരി ആക്ട് 58, 55(i), 67B വകുപ്പുകൾ അനുസരിച്ച് കേസെടുത്തു.

കാഞ്ഞങ്ങാട്: (KasargodVartha) തദ്ദേശ തെരെഞ്ഞടുപ്പിനോട് അനുബന്ധിച്ച് കർണാടകയിൽ മാത്രം വിൽപ്പനയ്ക്ക് അനുവദിച്ച വിദേശമദ്യം കാറിൽ കടത്താൻ ശ്രമിച്ച യുവാവിനെ ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പനത്തടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ വി.വി വൈശാഖ് (27) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച (02.12.2025) രാത്രി 7.45 ഓടെ രാജപുരം കള്ളാർ കോളിച്ചാൽ പാറക്കടവ് റോഡിൽ വെച്ചാണ് മദ്യക്കള്ളക്കടത്ത് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കെ എൽ 60 എഫ് 0143 നമ്പർ കാറിൽ കടത്താൻ ശ്രമിച്ച 110 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

പിടികൂടിയ മദ്യം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തദ്ദേശ തെരെഞ്ഞടുപ്പിന് വീര്യം പകരാനായാണ് മദ്യം കടത്തിക്കൊണ്ടുവന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ ഇ.വി ജിഷ്ണുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈം നമ്പർ: 242/2025 കേസായി കേരള അബ്കാരി ആക്ട് 1077ൻ്റെ 58, 55(i), 67B വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തതെന്ന് എക്സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് ജോസ്, കെ.വി അനീഷ്, വി.എ അജൂബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി  ശുഭ എന്നിവരും മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

തെരെഞ്ഞടുപ്പ് പ്രമാണിച്ച് അനധികൃത മദ്യക്കടത്ത് കൂടുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Man arrested with 110 litres of illegal liquor for local elections in Kanhangad.

#KeralaExcise #LiquorSmuggling #LocalElection #Kanhangad #CrimeNews #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia